18 June Friday

മത്സ്യക്കൃഷി വിളവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

ബയോഫ്ലോക്ക് മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു

 
വിളപ്പിൽ  
അരുവിക്കര പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബയോഫ്ലോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. ജി സ്റ്റീഫൻ  ഉദ്ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ രാജ്മോഹന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്.  
വിളവെടുപ്പിനെ തുടർന്നുള്ള ആദ്യവിൽപ്പന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി വിജയൻ നായർക്ക് മത്സ്യം നൽകി  ജി സ്റ്റീഫൻ നിർവഹിച്ചു.  അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു,  കെ എസ് സുനിൽകുമാർ, മറിയക്കുട്ടി, വി ആർ ഹരിലാൽ, ആർ കല, അലീഫിയ,  ബദറുനിസ്സ, വീണ, സിപിഐ എം ലോക്കൽ സെക്രട്ടറി എ ആന്റണി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top