11 August Thursday

ശബ്ദമലിനീകരണത്തിനെതിരെ വാക്കത്തണ്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വാക്കത്തൺ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു

തിരുവനന്തപുരം 
ശബ്ദമലിനീകരണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇനിഷേറ്റീവ് ഫോർ സേഫ് സൗണ്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിന്റെ ഭാഗമായി  സംഘടിപ്പിച്ച വാക്കത്തൺ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഫ്ലാഗ്‌ ഓഫ് ചെയ്തു.  ഐഎംഎ നിസ് ചെയർമാൻ ഡോ. ജോൺ പണിക്കർ, കോൺഫറൻസിന്റെ ഓർഗനൈസിങ്‌ സെക്രട്ടറി ഡോ. സഹീർ അബ്ദുള്ള, ഐഎംഎ സ്റ്റേറ്റ് പ്രസിഡന്റ് ഇലക്ട് ഡോ. എൻ  സുൽഫി, കെജിഎംഒഎ പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണൻ, ഡോ. സി വി പ്രശാന്ത്, ഡോ. സിബി കുര്യൻ, ഡോ. അഷ്‌റഫ്, ഡോ. എസ് വാസുദേവൻ എന്നിവർ സംസാരിച്ചു. 11നും 12നും ഐഎംഎ ഹെഡ് ക്വാർട്ടേഴ്‌സിൽ ശബ്ദമലിനീകരണത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റി അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top