19 November Tuesday
സിഐടിയു ജില്ലാ സമ്മേളനം

ചെമ്പതാക ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

സിഐടിയു ജില്ലാസമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ്‌ സി ജയൻബാബു പതാക ഉയർത്തുന്നു

നെയ്യാറ്റിൻകര 

തൊഴിലാളിവർഗത്തിന്റെ കരുത്തും ആവേശവും അലതല്ലിയ സായന്തനത്തിൽ നെയ്യാറിന്റെ തീരത്ത്‌ സിഐടിയു ജില്ലാസമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ ചെങ്കൊടി ഉയർന്നു. ധീരസഖാക്കളുടെ ഓർമകൾ ജ്വലിച്ച കുടീരങ്ങളിൽനിന്ന്‌ നാട്‌ ഏറ്റുവാങ്ങിയ  പതാക, കൊടിമര, ദീപശിഖകൾ സമ്മേളന നഗരിയിൽ സംഗമിച്ചതോടെ നഗരം ചെങ്കടലായി. മുദ്രാവാക്യങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ ജില്ലാ പ്രസിഡന്റ്‌ സി ജയൻബാബു പതാക ഉയർത്തി. സമ്മേളന നഗരിയിലേക്ക്‌ നെയ്യാറ്റിൻകരയുടെ പരസരങ്ങളിലെ ധീരസഖാക്കളുടെ സ്‌മൃതി മണ്ഡപങ്ങളിൽനിന്ന്‌ പതാക, കൊടിമര, ദീപശിഖാജാഥകളെ നാട്‌ ഒന്നടങ്കം ആവേശപൂർവം വരവേറ്റു. കൊടിമരജാഥ വട്ടവിള തങ്കയ്യന്റെ സ്മൃതികുടീരത്തിൽ  കെ ആൻസലൻ എംഎൽഎ  ഉദ്ഘാടനംചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ്‌ കടകളം ശശി അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ സംസ്ഥാന കമ്മിറ്റിയംഗം പി രാജേന്ദ്രകുമാർ, പുല്ലുവിള സ്റ്റാൻലി, ക്ലൈനൻസ് റൊസാരിയോ, ആറ്റുപുറം വിജയൻ എന്നിവർ സംസാരിച്ചു ഏരിയ വൈസ് പ്രസിഡന്റ് വി എസ് ബിനു സ്വാഗതവും സിപിഐ എം ലോക്കൽ സെക്രട്ടറി ആർ  വിൻസെന്റ്‌ നന്ദിയും പറഞ്ഞു. പതാകജാഥാ പ്രയാണം ഒറ്റശേഖരമംഗലത്ത്‌ ആർ പരമേശ്വരൻപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ ജാഥാ ക്യാപ്റ്റൻ എസ് നീലകണ്ഠന് പതാക കൈമാറി സി കെ ഹരീന്ദ്രൻ എംഎൽ എ ഉദ്ഘാടനംചെയ്‌തു. സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, സിഐടിയു ഏരിയ സെക്രട്ടറി ബി കൃഷ്ണപിള്ള, ടി ചന്ദ്രബാബു, തുടലി സദാശിവൻ, കെ എസ് മോഹനൻ എന്നിവർ  സംസാരിച്ചു. ദീപശിഖ മാരായമുട്ടത്ത് പി കൃഷ്ണപിള്ള, ചെല്ലപ്പൻപിള്ള എന്നിവരുടെ സ്‌മൃതിമണ്ഡപങ്ങളിൽനിന്ന് വി ശിവൻകുട്ടി ഏറ്റുവാങ്ങി, സി ജയൻബാബുവിന്റെ നേതൃത്വത്തിൽ സമ്മേളന ന​ഗരിയിലെത്തിച്ചു. കൃഷ്ണപിള്ളയുടെ മകൾ കെ എസ് സൗമ്യ, ചെല്ലപ്പൻപിള്ളയുടെ മകൻ രാജൻ എന്നിവരാണ് ദീപശിഖകൾ  കൈമാറിയത്.  വാഴാലിയിൽ നടന്ന യോ​ഗത്തിൽ ടി ശ്രീകുമാർ അധ്യക്ഷനായി. ഇ തങ്കരാജ് സ്വാ​ഗതം പറഞ്ഞു. കെ ആൻസലൻ എംഎൽഎ, വി കേശവൻകുട്ടി, കെ മോഹൻ, എസ് സുരേന്ദ്രൻ, എൻ എസ് ദിലീപ് എന്നിവർ സംസാരിച്ചു. പതാക ഉയർത്തിയശേഷം ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി, കെ ആൻസലൻ എംഎൽഎ, ഇ ജി മോഹനൻ, പുല്ലുവിള സ്റ്റാൻലി, പി രാജേന്ദ്രകുമാർ, പി കെ രാജ്മോഹൻ, വി കേശവൻകുട്ടി, കെ മോഹൻ, എം എസ്‌ മോഹനൻ എന്നിവർ സംസാരിച്ചു.  സമ്മേളന നഗരിയായ അക്ഷയ കോംപ്ലക്‌സിൽ കവിയരങ്ങ് വി സുമേഷ്‌ കൃഷ്ണൻ  ഉദ്ഘാടനംചെയ്തു. വി ഉബൈദുള്ള അധ്യക്ഷനായി. ദിലീപ് കുറ്റിയാനിക്കാട്, ജയരാജ് മുരുക്കുംപുഴ, സി സോമൻനായർ, എസ് ശ്രീകുമാരിയമ്മ, മാളവിക പെരുമ്പഴുതൂർ, കൂട്ടപ്പന രാജേഷ്, വി എൻ അജയൻ, എൻ സുരേന്ദ്രൻ എന്നിവർ കവിത അവതരിപ്പിച്ചു. കെ ആർ രാജൻ സ്വാ​ഗതവും  വി കേശവൻകുട്ടി നന്ദിയും പറഞ്ഞു. 

പ്രധാന വാർത്തകൾ
 Top