19 November Tuesday

ശുചിത്വമാണോ.. നന്പർവൺ നഗരസഭതന്നെ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ശുചിത്വമികവ്‌ പുരസ്‌കാരം ഹെൽത്ത് ഓഫീസർ ഇൻ ചാർജ്‌ എസ് പ്രകാശിൽനിന്ന്‌ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ ശ്രീകുമാറും ഡെപ്യൂട്ടി മേയർ രാഖി രവികുമാറും ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം 

ശുചിത്വപരിപാലന മേഖലയിലെ മികവാർന്ന പ്രവർത്തനത്തിന് ശുചിത്വ മിഷന്റെ ശുചിത്വ മികവ്‌ 2019 പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്‌ക്ക്‌. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യപരിപാലനം എന്നീ പ്രവർത്തനങ്ങളിൽ ഒന്നാമതെത്തിയാണ് നഗരസഭയുടെ നേട്ടം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു നഗരസഭാ ഹെൽത്ത് ഓഫീസർ ഇൻ ചാർജ്‌ എസ് പ്രകാശിന് പുരസ്‌കാരം കൈമാറി. മാലിന്യ പരിപാലനരംഗത്ത് നഗരസഭ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ ഒരിക്കൽ കൂടി അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ ശ്രീകുമാർ പറഞ്ഞു. ഈ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ പാടേ അവഗണിച്ച് നഗരസഭയ്ക്കെതിരെ റിപ്പോർട്ടുകൾ ചമയ്ക്കുന്നവർക്കുള്ള മറുപടിയാണ് ഇത്തരം പുരസ്‌കാരങ്ങൾ. വികേന്ദ്രീകൃത മാലിന്യ പരിപാലന മാർഗങ്ങളിലൂടെ നഗര മാലിന്യ പരിപാലനം സാധ്യമായത് നഗരവാസികളുടെ പൂർണ പിന്തുണയിലൂടെയാണ്. നഗരസഭയിലെ മുഴുവൻ നഗരവാസികളെയും ശുചീകരണ തൊഴിലാളികളെയും ജീവനക്കാരെയും വ്യാപാരി വ്യവസായികളെയും സന്നദ്ധ പ്രവർത്തകരെയും കെ ശ്രീകുമാർ അഭിനന്ദിച്ചു. 

പ്രധാന വാർത്തകൾ
 Top