19 September Saturday

സിപിഐ എം യോഗം കോവിഡ്‌ നിയന്ത്രണം പാലിച്ച്‌: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

തിരുവനന്തപുരം 

കോവിഡ്‌ നിയന്ത്രണങ്ങൾ ലംഘിച്ച്‌ സിപിഐ എം സമ്മേളനമെന്ന മനോരമ വാർത്ത സത്യവിരുദ്ധമാണെന്ന്‌ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.  പാർടിക്കെതിരെ മനോരമ തുടരുന്ന നുണപ്രചാരണത്തിന്റെ ഭാഗമാണ് ഈ വാർത്തയും. ചെങ്കൽ പഞ്ചായത്തിലെ കാരിയോട് ആർഎസ്എസിൽനിന്നും ബിജെപിയിൽനിന്നും 25  പേരും കുടുംബാംഗങ്ങളും സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഇവർക്കുള്ള സ്വീകരണത്തിൽ പൂർണമായും കോവിഡ്  മാനദണ്ഡം പാലിച്ച്‌ മാത്രമാണ്‌ ആളുകൾ പങ്കെടുത്തത്‌. ചെങ്കൽ പഞ്ചായത്തിലെ കാരിയോട് നാളുകളായി ബിജെപി അല്ലാതെ മറ്റൊരു പാർടിയെയും പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. ബിജെപി നേതാക്കളുടെ താൻപ്രമാണിത്തത്തിലും തെറ്റായ നയങ്ങളിലും പ്രതിഷേധിച്ചാണ് ഈ കുടുംബങ്ങൾ പാർടി വിട്ടത്‌. ബിജെപിക്കാർ കൂട്ടത്തോടെ സിപിഐ എമ്മിൽ ചേരുന്നതിൽ കോൺഗ്രസിനാണ്‌ അമർഷം. ആ അമർഷമാണ് മനോരമ വാർത്തയ്‌ക്കാധാരം.  ബിജെപി ശക്തിപ്പെട്ടാലും വേണ്ടില്ല സിപിഐ എം  തകരണം എന്ന ചിന്തയാണ് കോൺഗ്രസിന്റെ കള്ള പരാതിക്ക് അടിസ്ഥാനം. ബാബ്‌റി മസ്ജിദ് പൊളിക്കാൻ കാരിയോടുനിന്ന് പണ്ട്‌ പോയ ആളുകൾക്ക് സ്വീകരണയോഗം നടന്നതിന് തൊട്ടടുത്ത്‌  ബിജെപി സ്വീകരണം  സംഘടിപ്പിച്ചിരുന്നു. ചെങ്കൽ പഞ്ചായത്തിൽനിന്ന്‌ 75 ലേറെ പേർ  ഈ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്‌. സിപിഐ എമ്മിനെതിരെ വാർത്ത എഴുതിയ മനോരമ ലേഖകനോ പരാതി കൊടുത്ത കോൺഗ്രസോ ഇത്‌ കണ്ടതായി ഭാവിക്കാത്തത് അത്ഭുതമാണ്‌. ബിജെപി –-കോൺഗ്രസ്  കൂട്ടുകെട്ടിന്റെ ഭാഗമായി സിപിഐ എമ്മിനെതിരെ മനോരമ നൽകുന്ന കള്ള വാർത്ത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം–-ആനാവൂർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top