23 September Wednesday

കോവിഡ്‌: ഒരാൾ കൂടി മരിച്ചു; 289 പേർക്കുകൂടി രോഗം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

തിരുവനന്തപുരം

ജില്ലയിൽ 289  പേർക്ക്‌ വെള്ളിയാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചു. 250 പേർ രോഗമുക്തരായി. 262 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 16 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ടുപേർ പുറത്തുനിന്നെത്തിയവരാണ്‌. കോവിഡ്‌ ബാധിച്ച്‌ ഒരാൾ മരിച്ചു. ഉച്ചക്കട സ്വദേശി ഗോപകുമാർ (60) ആണ്‌ മരിച്ചത്‌. പക്ഷാഘാതത്തെതുടർന്ന് കഴിഞ്ഞ മാസം 25ന് ഇയാളെ നെയ്യാറ്റിൻകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇക്കഴിഞ്ഞ മൂന്നിന്‌ മരിക്കുകയായിരുന്നു. ജില്ലയിലെ ആകെ രോഗികൾ 6358 ആയി.  3184 പേരാണ്‌ ചികിത്സയിലുള്ളത്‌. ബീമാപള്ളിയിലാണ്‌ വെള്ളിയാഴ്‌ച ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്‌. 16 പേർക്ക്‌. പൂന്തുറയിൽ 15 പേർക്കും അഞ്ചുതെങ്ങ്‌ എണ്ണക്കിടങ്ങിൽ 14 പേർക്കും  പേർക്കും പൂവാർ, മുറിയൻകര എന്നിവിടങ്ങളിൽ 11 പേർക്കു വീതവും രോഗബാധയുണ്ട്‌. കുറ്റിച്ചൽ, പുരയിടം സ്വദേശികളായ എട്ടുപേർക്കും പുതുക്കുറിച്ചി സ്വദേശികളായ ഏഴുപേർക്കും ആറ്റുകാൽ, സ്വദേശികളായ ആറുപേർക്കും കോവിഡ്‌ പോസിറ്റീവായി. കുന്നുംപുറം, പാറശാല സ്വദേശികളായ അഞ്ചുപേർ, തൈവിളാകം, വലിയതുറ, വർക്കല, കോട്ടപ്പുറം സ്വദേശികളായ നാലു പേർ എന്നിങ്ങനെയും രോഗബാധയുണ്ട്‌. ബാലരാമപുരം, അമരവിള, മുരുക്കുവിളാകം, വട്ടവിള, വിഴിഞ്ഞം, പെരുങ്കുഴി, മെഡിക്കൽ കോളേജ്‌, നെടുങ്കാട്‌ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നുപേർ വീതവും വെള്ളിയാഴ്‌ച രോഗം  സ്ഥിരീകരിച്ചവരിൽപ്പെടുന്നു.

നിരീക്ഷണത്തിൽ: ആകെ നിരീക്ഷണത്തിലുള്ളവർ–-18,790, വെള്ളിയാഴ്‌ച നിരീക്ഷണത്തിലായവർ–-1,243, നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ–-1,033,വീടുകളിൽ –- 15,139, ആശുപത്രികളിൽ–--2,841,സ്ഥാപനങ്ങളിൽ–-810, വെള്ളിയാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ–-367 ,വിട്ടയച്ചത്‌–-511 ,പരിശോധനയ്‌ക്കയച്ച സാമ്പിൾ–- 919 ,പരിശോധിച്ച വാഹനങ്ങൾ–- -1,354.
പുറത്തുനിന്ന്‌  എത്തിയവർ: യുഎഇയില്‍ നിന്നെത്തിയ വര്‍ക്കല എസ് വി പുരം സ്വദേശി(42), തെലങ്കാനയില്‍ നിന്നെത്തിയ മുതിയവിള കളിയാക്കോട് സ്വദേശി(43).
ഉറവിടം അറിയാത്തവർ: ഉറവിടമറിയാത്തവർ 16‐നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശി(7), കുറ്റിച്ചല്‍ പെങ്ങാട് സ്വദേശിനി(49), കുറ്റിച്ചല്‍ കല്ലുവെട്ടാംകുഴി സ്വദേശിനി(57), പുതിയതുറ കരിംകുളം സ്വദേശി(21), ചിറ്റാറ്റുമുക്ക് സ്വദേശിനി(24), 43 വയസ്സുള്ള പുരുഷന്‍ , 61 വയസ്സുള്ള സ്ത്രീ, വെള്ളനാട് ഉറിയാക്കോട് സ്വദേശി(48), മരിയപുരം സ്വദേശി(66), വര്‍ക്കല നടയറ സ്വദേശിനി(65), ബീമാപള്ളി സ്വദേശി(5), വള്ളക്കടവ് സ്വദേശിനി(74), പാറശാല നെടുങ്കോട് സ്വദേശിനി(24), പ്ലാമൂട്ടുകട സ്വദേശി(14), പൂവാര്‍ വരവിളത്തോപ്പ് സ്വദേശിനി(33), വട്ടിയൂര്‍ക്കാവ് സ്വദേശിനി(60).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top