22 September Tuesday

സോബിയെ അപകടസ്ഥലത്ത്‌ എത്തിച്ച്‌ വീണ്ടും മൊഴിയെടുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

തിരുവനന്തപുരം

ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം കലാഭവൻ സോബിയുടെ മൊഴി എടുത്തു. ബാലഭാസ്‌കറിന്‌ അപകടം നടന്ന സ്ഥലത്ത്‌ നയതന്ത്ര ബാഗേജുവഴി സ്വർണം കടത്തിയതിന്‌ പിടിയിലായ സരിത്തിനെ കണ്ടതായി സോബി മൊഴി നൽകിയതായാണ്‌ വിവരം. ഇതിനു പുറമെ സംശയാസ്‌പദ സാഹചര്യത്തിൽ മറ്റു ചിലരെയും കണ്ടതായും തനിക്ക്‌ വധഭീഷണിയുണ്ടായതായും പറഞ്ഞു. ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക്‌ വിധേയനാകാൻ തയ്യാറെന്നും സിബിഐയെ അറിയിച്ചു. അടുത്ത ദിവസം സോബിയെ സംഭവ സ്ഥലത്ത്‌ എത്തിച്ച്‌ വിവരങ്ങൾ ശേഖരിക്കും. ഇതുവരെ സോബിയേടതുൾപ്പെടെ അഞ്ചുപേരുടെ മൊഴി സിബിഐ രേഖപ്പെടുത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top