23 September Wednesday
മാലിന്യ സംസ്കരണം ഉറവിടത്തിൽ

എല്ലാ വീട്ടിലും കിച്ചൺ ബിൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

തിരുവനന്തപുരം

നഗരത്തിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഊർജിതമാക്കാൻ നഗരസഭ. ഉറവിട മാലിന്യ സംസ്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 1800 രൂപ വിലയുള്ള ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ  മുഴുവൻ വീടുകൾക്കും സൗജന്യമായി  നൽകുമെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാൻ  കഴിയുന്ന മാലിന്യ സംസ്കരണ സംവിധാനമാണ് കിച്ചൺ ബിൻ. മൂന്ന് തട്ടുകളുള്ള കിച്ചൺ ബിൻ യൂണിറ്റിലൂടെ അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ട് മാസംവരെയുണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റാൻ കഴിയും. കിച്ചൺ ബിൻ സ്ഥാപിക്കുന്ന വീടുകൾക്ക് ആവശ്യമായ സഹായം നൽകാനായി 100 വാർഡിലും ഹരിതകർമസേനകളെ നിയോഗിച്ചു.  300 വീടുകൾക്ക് ഒരു ഗ്രീൻ ടെക്നീഷ്യനെയും നിയോഗിച്ചിട്ടുണ്ട്. ബിൻ സ്ഥാപിക്കുന്നവർക്ക് അതതു പ്രദേശങ്ങളിൽ ചുമതലയുള്ള സർവീസ് പ്രൊവൈഡർമാർ വീടുകളിലെത്തി മാലിന്യ സംസ്കരണ രീതിയെക്കുറിച്ച് പരിചയപ്പെടുത്തും. നഗരസഭ പുറത്തിറക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രകാരം അജൈവ മാലിന്യങ്ങളും അതത് വാർഡുകളിലെ സർവീസ് പ്രൊവൈഡർമാർ ശേഖരിക്കും. ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ ആവശ്യമുള്ളവർക്ക് അസോസിയേഷൻ ഭാരവാഹികൾ വഴിയോ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് വഴിയോ smarttrivandrum എന്ന മൊബൈൽ ആപ്പിലൂടെയോ ആവശ്യപ്പെടാം. ഫോൺ: 9447308048, 7012211314, 8891966649.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top