25 September Friday

ചാല മാർക്കറ്റിൽ പ്രത്യേക സുരക്ഷാ മാർഗനിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

തിരുവനന്തപുരം

ചാല മാർക്കറ്റിലെ കടകൾ തുറക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. പച്ചക്കറി‐ധാന്യ മൊത്തവിതരണ സ്ഥാപനങ്ങൾക്ക് പകൽ 11 വരെ തുറക്കാം. മറ്റുളള കടകൾക്ക് പകൽ ഒന്നു‌മുതൽ രാത്രി ഏഴു‌വരെയും. എല്ലാ കടകളും ഒരുമിച്ച് തുറക്കുന്നതിന്‌ പകരം ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. ഞായറാഴ്ച തുറക്കരുത്‌. ചരക്ക് വാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾ ഒന്നും മാർക്കറ്റിലേക്ക്‌ പ്രവേശിക്കരുത്‌. കണ്ടെയ്‌ൻമെന്റ് സോണുകളിൽനിന്നുളള ജീവനക്കാരും കടയുടമകളും പ്രവേശിക്കരുത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top