20 September Sunday

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

ആറ്റിങ്ങൽ

കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് മൈലമൂട് ഗോപിനാഥൻനായർ, മണ്ഡലം കമ്മിറ്റി അംഗം രാജൻ എന്നിവർ സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. മുൻ മുദാക്കൽ  പഞ്ചായത്തംഗം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌ ഗോപിനാഥൻനായർ. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു പാർടി പതാക കൈമാറി ഇരുവരെയും സ്വീകരിച്ചു. 50 വർഷത്തിലേറെയായി മുദാക്കൽ പഞ്ചായത്തിൽ കോൺഗ്രസിന്റെ ശബ്ദമായിരുന്നു മൈലമൂട് ഗോപിനാഥൻനായർ. കോൺഗ്രസിനുള്ളിൽ ജനാധിപത്യം ഇല്ലാതായെന്നും അഴിമതിയും സ്വജന പക്ഷപാതിത്വവും കണ്ട് മനംമടുത്താണ് പാർടി വിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.  തദ്ദേശ തെരഞ്ഞെടുപ്പിൽ മുദാക്കലിലെ കോൺഗ്രസ് നേതൃത്വം ബിജെപിയുമായി  പല വാർഡുകളിലും രഹസ്യബാന്ധവം ഉണ്ടാക്കി. വരുംദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഗോപിനാഥൻനായർ പറഞ്ഞു. കെ വാരിജാക്ഷൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ. എസ് ലെനിൻ, ഏരിയ കമ്മിറ്റി അംഗം ഒ എസ് അംബിക, പള്ളിയറ ശശി, ആർ എസ് അനൂപ്, എം ബി ദിനേശ്, എ ചന്ദ്രബാബു, ഗോപിനാഥൻ നായരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. സിപിഐ എം  ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ബി രാജീവ് സ്വാഗതവും എൻ ബിനു നന്ദിയും പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top