21 September Monday

നക്ഷത്ര ആമയെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

നെടുമങ്ങാട്

വില്‍ക്കാന്‍ കൊണ്ടുവന്ന നക്ഷത്ര ആമയും പ്രതിയും സ്വിഫ്‌‌‌‌‌റ്റ് കാറും ഫോറസ്റ്റ് ഫ്ലൈങ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. റാന്നി സ്വദേശി സച്ചി(46)നാണ് പിടിയിലായത്. സച്ചിന്‍  വിലപറഞ്ഞുറപ്പിച്ച പ്രകാരം കിളിമാനൂരില്‍ ആമയെ വില്‍ക്കാനായി കാറില്‍ കൊണ്ടുവരുമ്പോഴാണ്‌ പിടിയിലായത്‌. 682 ഗ്രാം ഭാരമുള്ള അപൂർവയിനം നക്ഷത്ര ആമയാണിത്. വിപണിയിൽ 8 ലക്ഷം രൂപ വരും. വളർത്താനാണ് പലരും ഉപയോഗിക്കുന്നത്‌. ആമയെയും പ്രതിയെയും വാഹനത്തെയും തുടർനടപടികൾക്കായി പാലോട് വനം റെയിഞ്ചിന് കൈമാറി. മറ്റ്‌ പ്രതികളായ ഗോപൻ, ജയശങ്കർ എന്നിവർക്കു വേണ്ടിയുള്ള അന്വേഷണം അധികൃതര്‍ ആരംഭിച്ചു. ഫോറസ്റ്റ് ഓഫീസർമാരായ ജസ്റ്റിൻ സ്റ്റാൻലി, ബ്രിജേഷ്, വി എൻ തുളസീധരൻനായർ, ആർ ജിതേഷ് കുമാർ, എസ് സജു, പി രാജേഷ് കുമാർ, കെ വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top