25 September Friday

ഗുരുമന്ദിരം തകർത്ത്‌ കാണിക്കമോഷണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

മംഗലപുരം

മംഗലപുരം വാലിക്കോണം ഗുരുമന്ദിരം തകർത്ത് കാണിക്ക മോഷ്ടിച്ചു. വെള്ളിയാഴ്ച രാവിലെയാണ്‌ ഗുരുമന്ദിരത്തിന്റെ വാതിൽ തകർന്ന്‌ കണ്ടത്‌. അതിനടത്തായിരുന്നു കാണിക്ക. നാലുമാസത്തെ കാണിക്ക ഉണ്ടായിരുന്നതായി ഭാരവാഹികൾ പറഞ്ഞു. മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മറ്റ്‌ ചില ആരാധനാലയങ്ങളിലും മോഷണവും മോഷണശ്രമങ്ങളും നടന്നു. മുരുക്കുംപുഴ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലെയും രണ്ട് കാണിക്ക തകർത്ത്‌ പണം മോഷ്ടിച്ചു. ചെരയ്ക്കാമൂട് ക്ഷേത്രത്തിലും കോട്ടറക്കരി പള്ളിയിലും മോഷണശ്രമം നടത്തിയതായി മംഗലപുരം പൊലീസ് അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top