17 September Tuesday

കർഷകർ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
നെടുമങ്ങാട് 
കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ധിക്കരിച്ച് സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടി തുടരുന്ന നെടുമങ്ങാട് സഹകരണ അര്‍ബൻ ബാങ്കിലേക്ക്  വായ്പാ ഇരകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടന്നു. കര്‍ഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു സമരം. സർഫാസി നിയമം പ്രയോഗിച്ച് ജപ്തി നടപടി നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ വെല്ലുവിളിച്ച് കര്‍ഷകദ്രോഹ നിലപാടാണ് അര്‍ബന്‍ ബാങ്ക് അധികാരികള്‍ കൈക്കൊള്ളുന്നത്.  137 വായ്പാ കുടിശ്ശികക്കാർക്കെതിരെ സർഫാസി പ്രയോഗിച്ച്‌  കിടപ്പാടമടക്കം ജപ്തി ചെയ്യാനുള്ള നീക്കത്തലാണ്‌  ബാങ്ക്‌.  ധർണ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. ആർ ജയദേവൻ ഉദ്‌ഘാടനംചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി ആർ മധു, പ്രസിഡന്റ്‌ പി ജി പ്രേമചന്ദ്രൻ, പി ഹരികേശൻ, ഗീതാകുമാരി, ടി ആർ സുരേഷ്, കെ രാജേന്ദ്രൻ, കെ റഹിം, എം ശ്രീകേഷ്, ഷൈജു, വേങ്കവിള സുരേഷ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top