15 September Sunday
മണമ്പൂർ സഹകരണ ബാങ്ക്

എൽഡിഎഫിന് ചരിത്രവിജയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
വർക്കല
മണമ്പൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് ചരിത്രവിജയം. ഒമ്പതംഗ ഭരണസമിതിയിലെ എല്ലാ സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക്‌ രണ്ടായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
ആകെ 3085 വോട്ടാണ്‌ പോൾ ചെയ്‌തത്‌. സിപിഐ എം വർക്കല ഏരിയ കമ്മിറ്റി അംഗം എ നഹാസിനെ  പ്രസിഡന്റായി തെരഞ്ഞെടുത്തു. ജെ മുരളീധരൻ, എസ് രാജേന്ദ്രൻനായർ, അഡ്വ. എം പി ശശിധരൻനായർ, എസ് എൽ ശ്യാം, എ എം സാബു, കുഞ്ഞുമോൾ, എസ് ഷിനി, ആർ എസ് റീന എന്നിവരാണ്  മറ്റ് ഭരണസമിതി അംഗങ്ങൾ. ബി ഗോപാലകൃഷ്ണൻനായരെ നിക്ഷേപകസംവരണത്തിലും എ രാജനെ പട്ടികജാതി സംവരണത്തിലും എതിരില്ലാതെ തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
 Top