06 December Sunday
54 പേർക്ക്‌കൂടി കോവിഡ്‌

കൈവിടല്ലേ ജാഗ്രത സമ്പർക്കം 42

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
തിരുവനന്തപുരം   
ജില്ലയിൽ ചൊവ്വാഴ്‌ച മൂന്ന്‌  ആരോഗ്യപ്രവർത്തകർക്കടക്കം 54 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ 42 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. രണ്ടുപേരുടെ  ഉറവിടം വ്യക്തമല്ല.  ഏഴുപേർ വിദേശത്തുനിന്ന്‌ എത്തിയവരാണ്‌.  ഇതോടെ ആകെ സമ്പർക്കരോഗികളുടെ എണ്ണം 108 ആയി. മൂന്നുപേർ രോഗമുക്തരായതോടെ ജില്ലയിൽ ചികിത്സയിലുള്ള ആകെ രോഗികൾ 178 ആയി. ഏറ്റവും കൂടുതൽ രോഗികളും സമ്പർക്കരോഗികളും റിപ്പോർട്ട്‌ ചെയ്ത ദിവസമായി ചൊവ്വാഴ്‌ച.  
 
വിദേശത്തുനിന്ന്‌ വന്നവർ
കുവൈത്തിൽ നിന്നെത്തിയ കഠിനംകുളം സ്വദേശി (54), ഷാർജയിൽനിന്നെത്തിയ  പുല്ലുവിള സ്വദേശി (22),  സൗദിയിൽനിന്നെത്തിയ കാക്കാനിക്കര സ്വദേശി (22), യുഎഇയിൽനിന്നെത്തിയ കന്യാകുമാരി സ്വദേശി (34), ഒമാനിൽനിന്ന്‌  എത്തിയ വെമ്പായം സ്വദേശി (62), കുവൈത്തിൽനിന്നെത്തിയ അരയൂർ സ്വദേശി (60),  കിർഗിസ്ഥാനിൽനിന്നെത്തിയ നെല്ലിമൂട് സ്വദേശി (21).
 
ആര്യനാട്ട്‌ 3 ആരോഗ്യപ്രവർത്തകർക്കും രോഗം 
ആര്യനാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ  ആര്യനാട് സ്വദേശി (27), ആശാ വർക്കറായ ആര്യനാട്‌ സ്വദേശിനി (54), ആശാ വർക്കറായ ആര്യനാട്‌ സ്വദേശിനി (54). 
 
സമ്പർക്കം വഴി രോഗികളായവർ 
ടെക്‌‌നോപാർക്കിലെ സുരക്ഷാ ജീവനക്കാരനായ ചാക്ക സ്വദേശി(60), വള്ളക്കടവ് സ്വദേശി (70), സ്വദേശിനി (47),  ചുമട്ടുതൊഴിലാളിയായ പൂന്തുറ സ്വദേശി (50), ഓട്ടോഡ്രൈവറായ പരുത്തിക്കുഴി സ്വദേശി (33), പൂന്തുറ സ്വദേശിനി (39), ലോട്ടറി വിൽപ്പന നടത്തിവരുന്ന പരുത്തിക്കുഴി സ്വദേശി (54), പാറശാല കോഴിവിള സ്വദേശി (63), ആര്യനാട് കെഎസ്‌ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ കുറ്റിച്ചൽ സ്വദേശി (50), 
എയർപോർട്ട് കാർഗോ സ്റ്റാഫായ വലിയതുറ സ്വദേശി (54),  പാറശാല താലൂക്ക് ആശുപത്രി ജീവനക്കാരിയായ തിരുവല്ലം, കട്ടച്ചൽകുഴി സ്വദേശിനി (39),  ഓട്ടോ ഡ്രൈവറായ പൂന്തുറ സ്വദേശി (41), മണക്കാട് സ്വദേശി (54),  പൂന്തുറ സ്വദേശി (47), വള്ളക്കടവ് സ്വദേശിനി (82), ഇവരുടെ ചെറുമകൻ (35), ഓട്ടോ ഡ്രൈവറായ വള്ളക്കടവ് സ്വദേശി (46), ഹോർട്ടികോർപ് ജീവനക്കാരനായ വള്ളക്കടവ് സ്വദേശി (37),  വള്ളക്കടവ് സ്വദേശിനി (61), വള്ളക്കടവ് സ്വദേശി (67), കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (51), കുമരിച്ചന്തയിൽനിന്നും പൂജപ്പുരയിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (46), കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (34),  കുമരിച്ചന്തയിൽ നിന്ന്‌ കാരയ്ക്കാമണ്ഡപത്തിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (35), ഓട്ടോ ഡ്രൈവറായ പൂന്തുറ സ്വദേശി (43),  പൂന്തുറ സ്വദേശി (10), പൂന്തുറ സ്വദേശിനി (12) , പൂന്തുറ സ്വദേശിനി (14), പൂന്തുറ സ്വദേശി (2), പൂന്തുറ സ്വദേശി (11), പൂന്തുറ സ്വദേശിനി (5), പൂന്തുറ സ്വദേശിനി (50), കുമരിച്ചന്തയിൽനിന്നും ആനയറ കിംസ് ആശുപത്രി പരിസരത്തേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശി (30), പരുത്തിക്കുഴിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന പൂന്തുറ സ്വദേശി (32), കുമരിച്ചന്തയിൽനിന്നും കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (35) പൂന്തുറ സ്വദേശിനി (7 ), പൂന്തുറ സ്വദേശിനി (28), പൂന്തുറ സ്വദേശിനി (1), പൂന്തുറ സ്വദേശി (60), പൂന്തുറ സ്വദേശിനി (4), പൂന്തുറ സ്വദേശിനി (6),  പൂന്തുറ സ്വദേശിനി (33).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top