12 August Wednesday

എലികോട്ടുകോണം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

എലികോട്ടുകോണം എസ്‌സി കുടിവെള്ള പദ്ധതി ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്
എലികോട്ടുകോണം എസ്‌സി കുടിവെള്ള പദ്ധതി ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. വാമനപുരം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടിൽനിന്ന്‌ അനുവദിച്ച 30 ലക്ഷം രൂപ മുടക്കിയാണ്‌ പദ്ധതി യാഥാർഥ്യമാക്കിയത്‌. 65 കുടുംബങ്ങൾക്ക്‌ കുടിവെള്ളം ലഭിക്കും. 
 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത്  പ്രസിഡന്റ് കെ ദേവദാസ്, ജില്ലാ പഞ്ചായത്തംഗം എസ് എം റാസി, 
ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷ ബി സന്ധ്യ, ഷിജി പൂവത്തൂർ, കാക്കക്കുന്ന് മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top