05 August Wednesday

കാപ്പ പ്രതിയും കൂട്ടാളികളും വലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
നെടുമങ്ങാട്
കാപ്പ ചുമത്തപ്പെട്ട പ്രതിയും സഹായികളും പിടിയില്‍. നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുംകരിപ്പൂര് വില്ലേജില്‍ മൊട്ടലല്‍മൂട് കുഴിവിള വീട്ടില്‍  സ്റ്റമ്പർ അനീഷ് എന്ന അനീഷ്(31), ആനാട് വില്ലേജില്‍ പഴകുറ്റി എം ടി ഓഡിറ്റോറിയത്തിനു സമീപം സാരികയില്‍ ഗുരു എന്നു വിളിക്കുന്ന ആദിത്യ(30), വട്ടിയൂര്‍ക്കാവ് വില്ലേജില്‍ തോപ്പുമുക്ക് നേതാജി റോഡില്‍ സൗപര്‍ണിക ഗാര്‍ഡന്‍സില്‍ എസ് ആര്‍ എ 51ല്‍  അഖില്‍(34)എന്നിവരാണ് നെടുമങ്ങാട് പൊലീസിന്റെ  പിടിയിലായത്. 
 
 ആദിത്യക്കെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞതിന്റെ  വിരോധത്തില്‍ നെടുമങ്ങാട്‌ സ്വദേശി വിപിനെ സ്റ്റമ്പര്‍ അനീഷും ആദിത്യയും വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചിരുന്നു.ഇതു സംബന്ധിച്ച് വിപിന്‍  പൊലീസിൽ പരാതി നല്‍കിയിരുന്നു.  അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉണ്ടെന്ന്‌ കണ്ടെത്തുകയും ഇവര്‍ക്കെതിരെ കാപ്പ  ചുമത്തി.  ഒളിവില്‍ പോയ പ്രതികള്‍  വട്ടിയൂര്‍ക്കാവിലെ  വീട്ടില്‍ രഹസ്യമായി താമസിക്കുന്നതായി പൊലീസിന്‌ വിവരം ലഭിച്ചു.തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതികള്‍ക്ക്  ഒളിവില്‍  കഴിയാന്‍ സൗകര്യം ഒരുക്കിയതിനാണ്‌ അഖില്‍ പിടിയിലായത്.
നെടുമങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ വി രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സുനില്‍ ഗോപി, ഗിരീശന്‍, എഎസ്ഐ ഫ്രാങ്ക്ളിന്‍, പൊലീസുകാരായ സനല്‍രാജ്, ശ്രീകാന്ത്, ബിജു, സുധാകരന്‍, അജിത്, ഷാന്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top