07 August Friday
കെഎസ്‌ആർടിസി ഡിപ്പോ അടച്ചു

സമ്പർക്കത്തിലൂടെ കോവിഡ്: ആര്യനാട് അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
ആര്യനാട്
ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും ഉൾപ്പെടെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശങ്ങൾ. 
ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡിപ്പോയിൽനിന്നും സർവീസുകൾ ഉണ്ടാകില്ല. 
 
ചൊവ്വാഴ്ച സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക്‌ തിരിച്ചുവിളിച്ചു. ബസുകളും ഡിപ്പോയും അണുനശീകരണം നടത്താനുള്ള സജ്ജീകരണവും ഒരുക്കി. ആര്യനാട് സിഎച്ച്സി, ബേക്കറികൾ, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിൽ സന്ദർശിച്ചവർ ഹോം ക്വാറന്റൈനിൽ കഴിയണം. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. 
പാൽ, പച്ചക്കറി, മരുന്നുകൾ, പലചരക്ക് എന്നീ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ പതിനൊന്ന് വരെ തുറക്കും. മറ്റ് കച്ചവട സ്ഥാപനങ്ങൾ മുഴുവൻ അടച്ചു. പൊലീസിന്റെ കർശന പരിശോധനയും പ്രദേശത്തുണ്ടാകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top