നെടുമങ്ങാട്
അരശുപറമ്പ് തോട്ടുമുക്ക് ഗ്രന്ഥശാല വിദ്യാഭ്യാസ വിജയികളെയും കലാ-കായിക പ്രതിഭകളെയും ആദരിക്കലും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു. ‘മികവ് 2023’ പരിപാടി തോട്ട്മുക്ക് ജങ്‌ഷനിൽ എ എ റഹീം എംപി ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി രാജീവ് അധ്യക്ഷനായി. യുവജന കമീഷൻ അംഗം കെ പി പ്രമോഷ്, പൂവത്തൂർ ചിത്രസേനൻ, രാജശേഖരൻ നായർ, എസ് ശ്യാമള, സത്യശീലൻ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം എസ് മോഹനകുമാർ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..