വെഞ്ഞാറമൂട്
വാമനപുരം നിയോജക മണ്ഡലത്തിലെ മഠത്തുവാതുക്കൽ എൽപി സ്കൂളിലെ കുട്ടികൾക്കിനി മഴ നനയാതെ സ്കൂളിലെത്താം. വാമനപുരം പഞ്ചായത്തിലുൾപ്പെട്ട സ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 12 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഡി കെ മുരളി എംഎൽഎ നിർവഹിച്ചു. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി ഒ ശ്രീവിദ്യ അധ്യക്ഷ യായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വൈസ് പ്രസിഡന്റ് എസ് എം റാസി, വാർഡംഗം എസ് ഗോപാലകൃഷ്ണൻ നായർ, സ്കൂൾ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ നായർ, അനിൽ രാജ്, ഉണ്ണികൃഷ്ണൻ നായർ, ഹെഡ്മിസ്ട്രസ് ആർ എസ് ബിനികുമാരി തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..