തിരുവനന്തപുരം
വലിയതുറ പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായ തീപിടിത്തത്തിൽ തൊണ്ടിമുതൽ വാഹനങ്ങൾ കത്തിനശിച്ചു.
സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന 38 ബൈക്കും ഓട്ടോയും സൈക്കിളുമാണ് കത്തിനശിച്ചത്. പൊലീസ് സ്റ്റേഷന്റെ ഭിത്തിക്കും ജനാലയ്ക്കും കേടുപറ്റി. ഒരു ഷെഡും കത്തിനശിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതോടെ സ്റ്റേഷൻ പരിസരത്തെ ചവർകൂനയിൽനിന്ന് തീപടരുകയായിരുന്നു. ചാക്ക ഫയർസ്റ്റേഷനിൽനിന്ന് മൂന്നു യൂണിറ്റെത്തി ഒരു മണിക്കൂറിലധികം പണിപ്പെട്ടാണ് തീയണച്ചത്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് ജയചന്ദ്രൻ, സീനിയർ ഫയർ ഓഫീസർ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീകെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..