26 May Tuesday
ഓട്ടൻതുള്ളല്‍ വീഡിയോയുമായി എട്ടാം ക്ലാസുകാരി

എന്നാലിനി കോവിഡിൻ കഥയുര ചെയ്യാം

അനോബ്‌ ആനന്ദ്‌Updated: Wednesday Apr 8, 2020
കിളിമാനൂർ 
‘ലോകമെമ്പാടും കൈക്കീഴിലാക്കി ...ഇതാ പാഞ്ഞുകയറുന്നു കൊറോണാ വൈറസ്...
നിപ്പായും ഓഖിയും പ്രളയവും കൂടാതെ 
ഇപ്പോൾ കൊറോണയും വന്നങ്ങ് കൂടി ... ’
കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസുകാരി വി എസ്‌ ഐശ്വര്യ ചിട്ടപ്പെടുത്തിയ ഓട്ടൻ തുള്ളലിലെ ഏതാനും വരികളാണ്‌. വീട്ടിൽ തന്നെ  യിരിക്കുമ്പോൾ കിട്ടുന്ന സമയം വെറുതെ കളയാൻ ഒരുക്കമാല്ല ഈ മിടുക്കി. കോവിഡ്‌ –-19നെക്കുറിച്ച്‌ ഓട്ടൻതുള്ളൽ എഴുതി ചിട്ടപ്പെടുത്തി. ചിലങ്കയണിഞ്ഞ് അത്യാവശ്യ ചായം തേച്ച്‌ വീട്ടിലെ ഹാളിൽ തന്നെ താളത്തിനൊത്ത് ചുവട് വച്ചു. വീഡിയോയും പകർത്തി. കൈ കഴുകേണ്ടതിന്റെയും അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയും മറ്റും മനോഹരമായി അവതരിപ്പിക്കുന്നുണ്ട് വീഡിയോയിൽ. സുരക്ഷിതമായ അകലം പാലിച്ച് പുഞ്ചിരിയോടെ കൊറോണയെ നേരിടാം എന്നും പറയുന്നു.  
മഹാവ്യാധിയെ ഒത്തുചേർന്ന്‌ പമ്പകടത്താം എന്ന് പറഞ്ഞാണ് തുള്ളൽ അവസാനിക്കുന്നത്. 6 മിനിറ്റും 51 സെക്കന്റും ദൈർഘ്യമുള്ള  വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്‌.  മുമ്പ് ജില്ലാ കലോത്സവങ്ങളിൽ ഓട്ടൻതുള്ളലിനും അക്ഷരശ്ലോകത്തിനും സമ്മാനം നേടിയിട്ടുണ്ട്‌ ഐശ്വര്യ. പുല്ലയിൽ എസ്‌കെവി യുപിഎസ് അധ്യാപകൻ കെ വിജയകുമാറിന്റെയും സെക്രട്ടറിയറ്റിലെ സെക്ഷൻ ഓഫീസർ വി ശശികലയുടെയും മകളാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top