28 May Thursday

കുടുംബശ്രീ പച്ചക്കറിവണ്ടി ഓടിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കുടുംബശ്രീയുടെ പച്ചക്കറിവണ്ടി മേയർ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ലോക്ക്ഡൗണാണ്‌,  പച്ചക്കറിയെല്ലാം തീർന്നു. എല്ലാവരുടെയും പരാതിയാണ് ഇപ്പോഴിത്‌. പേടിക്കേണ്ട നിങ്ങൾക്കായി കുടുംബശ്രീയുടെ പച്ചക്കറിവണ്ടി ഓടിത്തുടങ്ങി. ആവശ്യക്കാർ വിളിക്കുന്നതിനനുസരിച്ച് നാടൻ പച്ചക്കറിയുമായി കുടുംബശ്രീയുടെ വണ്ടി നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. 
 
കുടുംബശ്രീ ഇടപ്പഴിഞ്ഞി ആശ്രയ യൂണിറ്റിന്റേതാണ് സംരംഭം. വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികളാണ് വിപണനത്തിനായി ശേഖരിക്കുന്നത്. റസിഡൻസ് അസോസിയേഷൻ കേന്ദ്രീകരിച്ചായിരിക്കും വിപണനം നടക്കുക. ആദ്യഘട്ടത്തിൽ നഗരത്തിലെ വീടുകളിലാണ്‌ പച്ചക്കറി എത്തിക്കുക. പദ്ധതി മേയർ കെ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. പച്ചക്കറികൾ ആവശ്യമുള്ളവർ വിളിക്കുക. ഫോൺ: 7025332892, 8113008306.
പ്രധാന വാർത്തകൾ
 Top