നെയ്യാറ്റിൻകര
തെക്കിന്റെ കൊച്ച് പാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോണിസ് ദേവാലയ തിരുനാളിന് തുടക്കമായി. തീർഥാടന തിരുനാൾ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ആഴാകുളം സെമിനാരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.ജോണി പുത്തൻ വീട്ടിൽ വചന സന്ദേശം നൽകി.
ഇടവക വികാരി ഫാ.സജി തോമസ്, ഫാ.ഷൈജുദാസ്, ഫാ. സുജിൻ, ഫാ.ജോൺപോൾ എന്നിവർ സഹകാർമ്മികരായി. വൈകിട്ട് 3 ന് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം വഹിച്ച് കൊച്ച് പളളിയിൽ നിന്ന് വലിയ പളളിയിലേക്ക് തിരുനാൾ പ്രദക്ഷിണം നടന്നു. രാത്രി 11 ന് ഫാ.സജിതോമസ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..