01 February Wednesday

കരകുളം പഞ്ചായത്തിൽ 
കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

കരകുളത്ത് കേര ഗ്രാമം പദ്ധതി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ജി ആർ അനിൽ സമീപം

കരകുളം  
നാളികേര വികസനവും കേരസമൃദ്ധിയും സംസ്ഥാനത്തിന് സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്ന് കൃഷി  മന്ത്രി പി പ്രസാദ്. കരകുളം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചും കരകുളം കൃഷിഭവൻ സ്മാർട്ട് കൃഷിഭവനായി പ്രഖ്യാപിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. 
നാളികേര വികസന പദ്ധതികളുടെ ഭാഗമായി തെങ്ങിന്റെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള കർമപരിപാടിയാണ് കേരഗ്രാമം പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.  100 ഹെക്ടർ സ്ഥലത്താണ് പദ്ധതിയുടെ നടത്തിപ്പ്. മൂന്നു വർഷം തുടരുന്ന പദ്ധതിക്ക് 2022-–-23 വർഷത്തിൽ 25.67 ലക്ഷം രൂപ വകയിരുത്തി. 
ജില്ലാ പഞ്ചായത്ത് അംഗം കെ വി ശ്രീകാന്ത്, പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി, വൈസ് പ്രസിഡന്റ് ടി സുനിൽകുമാർ, കൃഷി ഡയറക്ടർ ജോർജ് അലക്സാസാണ്ടർ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൻമാരായ പി ഉഷാകുമാരി, വി രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ഗീത, ആർ രമണി, കരകുളം സർവീസ്  സഹകരണ ബാങ്ക് പ്രസിഡന്റ്‌ എൻ ശങ്കരൻനായർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സി എൽ മിനി, അസി. ഡയറക്ടർ ഡോ. ജോമി ജേക്കബ്, കെ മോഹൻ കുമാർ, ഉദയകുമാർ, പി സുകുമാരൻ, വിശ്വനാഥൻ നാടാർ ,കൃഷി ഓഫീസർ അശ്വതി കെ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top