19 January Wednesday
നിതി ആയോഗ് സർവേയിൽ നഗരസഭയ്ക്ക് മികച്ച പ്രകടനം

നേട്ടം ജനങ്ങൾക്ക്‌ 
സമർപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
തിരുവനന്തപുരം
നിതി ആയോഗിന്റെ സർവേകളിൽ തിരുവനന്തപുരം നഗരസഭ തുടർച്ചയായി മികച്ച പ്രകടനം നടത്തുന്നത് കൂട്ടായ പ്രവർത്തനത്തിന്റെ കരുത്തിലാണെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഈ നേട്ടം ജനങ്ങൾക്ക്‌ സമർപ്പിക്കുന്നു. അംഗീകാരത്തിന്‌ പിന്നിൽ അവരാണ്‌. 
 നഗരവികസനത്തിന്‌ ഒരുമിച്ച്‌ നിൽക്കാം. കക്ഷി, രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ വികസനം തടസ്സപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം. മുഴുവൻ ജീവനക്കാർക്കും നഗരവാസികൾക്കും മേയർ നന്ദി അറിയിച്ചു.
നേരത്തേ നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ രാജ്യത്തെ മികച്ച മൂന്നാമത്തെ നഗരമായി തിരുവനന്തപുരത്തെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ ഡിജിറ്റൽ ഇന്ത്യയിലെ 75 വിജയകഥകളെ കുറിച്ച്‌ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലും കോർപറേഷന്റെ സെപ്‌റ്റേജ് മാലിന്യ ശേഖരണ സംവിധാനം ഇടം പിടിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top