12 December Thursday

കെൽട്രോൺ ജീവനക്കാരുടെ 
സത്യഗ്രഹം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

കെൽട്രോൺ ജീവനക്കാരുടെ ത്രിദിന സത്യഗ്രഹം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കെൽട്രോൺ എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ ത്രിദിന സത്യഗ്രഹം ആരംഭിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായാണ്‌ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സത്യഗ്രഹം.
ആനുകൂല്യങ്ങൾ താമസിപ്പിക്കുന്നതിൽ മന്ത്രിമാർ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അനുകൂല തീരുമാനം ഉണ്ടാകാത്തപക്ഷം 20ന് സെക്രട്ടറിയറ്റ് മാർച്ചും തുടർന്ന് അനിശ്ചിതകാല പണിമുടക്കും സംഘടിപ്പിക്കും. വർക്കിങ്‌ പ്രസിഡന്റ്‌ ഡി മോഹനൻ അധ്യക്ഷനായി. പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജനറൽ സെക്രട്ടറി ആർ സുനിൽ, ട്രഷറർ മിനി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top