20 October Sunday
ഓണത്തിന് ഒരു മുറം പച്ചക്കറി

ചിറയിൻകീഴ് പഞ്ചായത്തിൽ ജൈവ പച്ചക്കറി വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019
ചിറയിൻകീഴ്
ചിറയിൻകീഴ് പഞ്ചായത്തും ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കും സംയുക്തമായി നടത്തിയ ‘ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ  പഞ്ചായത്ത് തല വിളവെടുപ്പ് ഉത്സവം മഞ്ചാടിമൂട് കോട്ടപ്പുറത്ത് നടന്നു. പഞ്ചായത്തിലാകെ പതിനഞ്ച് വാർഡുകളിലായി മൂന്നര ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ഓരോ വാർഡുകളിലും 25 സെന്റ്‌ വീതമുള്ള സ്ഥലത്താണ്‌ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ കൃഷി ചെയ്തത്. കോട്ടപ്പുറം വാർഡിലെ കുടുംബശ്രീയിലെ ജനനി ജെഎൽജി ഗ്രൂപ്പ് ചെയ്ത ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. 
 
കോട്ടപ്പുറത്ത് നടന്ന വിളവെടുപ്പ് ഉത്സവം ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഡീന പച്ചക്കറി വിളവെടുത്തുകൊണ്ട് നിർവഹിച്ചു. യോഗത്തിൽ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ അധ്യക്ഷനായി. ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ അഡ്വ.യു  സലിംഷ, പഞ്ചായത്തംഗങ്ങളായ മോനി ശാർക്കര, ആന്റണി ഫെർണാണ്ടസ്, സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം വി വിജയകുമാർ, ചിറയിൻകീഴ് ലോക്കൽ സെക്രട്ടറി സി രവീന്ദ്രൻ, മോഹനൻ, ഗോപൻ, കൃഷി ഓഫീസർ അനുരാജ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ എഡിഎസ് സെക്രട്ടറി ഷുമ സ്വാഗതവും ജനനി ജെഎൽജി സെക്രട്ടറി ദിവ്യ നന്ദി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top