19 September Thursday

നിറപുത്തരി: സ്പീക്കർ വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

ശ്രീപത്മനാഭസ്വമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിന്‌ നിയമസഭാ വളപ്പിൽ കൃഷി ചെയ്‌ത നെൽക്കതിർ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ നഗരസഭാ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമൻ വഞ്ചിയൂർ പി ബാബുവിന്‌ കൈമാറുന്നു. ഡെപ്യൂട്ടി സ്‌പീക്കർ വി ശശി സമീപം

തിരുവനന്തപുരം 
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിന് ഇത്തവണ നിയമസഭാവളപ്പിൽ വിളയിച്ച നെൽക്കതിരുകളുടെ  വിളവെടുപ്പ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. നഗരസഭാ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു നെൽക്കതിരുകൾ ഏറ്റുവാങ്ങി. 
 
പൂർണമായി ജൈവകൃഷിരീതിയാണ്‌  പിന്തുടർന്നതെന്ന് സ്പീക്കർ പറഞ്ഞു. കുടപ്പനക്കുന്ന് കൃഷിഭവനിൽനിന്ന് ലഭിച്ച മണിരത്‌ന ഇനത്തിലെ വിത്താണ്‌ ഉപയോഗിച്ചത്‌. സാധാരണയായി പുത്തരിക്കണ്ടത്തുനിന്നുള്ള നെല്ലാണ് ഉപയോഗിക്കാറ്‌. എന്നാൽ, പൂർണ വളർച്ചയെത്തിയ നെല്ല് നിയമസഭയിൽനിന്ന് ലഭിച്ചതിനാലാണ് അത്‌ ഉപയോഗിച്ചതെന്നും സ്പീക്കർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി ശശി, നിയമസഭാ സെക്രട്ടറി എസ്‌ വി ഉണ്ണിക്കൃഷ്ണൻനായർ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top