05 August Wednesday

ഓട്ടോ ടാക്സി തൊഴിലാളികൾ കരിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

നെടുമങ്ങാട് 

വിവിധ ആവശ്യങ്ങളുയർത്തി ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കരിദിനം ആചരിച്ചു.   10 ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായാണ്  കരിദിനം ആചരിച്ചത്.  നെടുമങ്ങാട് പോസ്റ്റ് ഓഫീസിനു മുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. എൻ ആർ ബൈജു അധ്യക്ഷനായി. കെ എ അസീസ്, ആർ ആഷിക്‌, നിധീഷ്, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top