12 August Wednesday
നിർമിക്കുന്നത്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച്‌

പണി പൂർത്തിയാകാത്ത സബ്‌സെന്ററിന്‌ എംപി വക രഹസ്യ ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

നെടുമങ്ങാട് 

പഞ്ചായത്ത്‌ ഫണ്ടുപയോഗിച്ചുള്ള ആരോഗ്യ ഉപകേന്ദ്രം നിർമാണം പൂർത്തിയാകുന്നതിന്‌ മുമ്പ്‌ എംപിയെ കൊണ്ടുവന്ന് രഹസ്യമായി ഉദ്ഘാടനം ചെയ്യിച്ച്‌ വാര്‍ഡു മെമ്പര്‍.  വെമ്പായം പഞ്ചായത്തിലെ കുറ്റിയാണി വാര്‍ഡിലെ ഉപകേന്ദ്രമാണ്‌ തിങ്കളാഴ്ച‌ എംപി രഹസ്യമായി ഉദ്‌ഘാടനം ചെയ്തത്‌. പഞ്ചായത്ത് തനതു ഫണ്ടാല്‍ നിര്‍മിക്കുന്ന മന്ദിരങ്ങളോ സ്ഥാപനങ്ങളോ ഉദ്ഘാടനം ചെയ്യുന്നതിന്‌ നിയതമായ മാർഗരേഖയുണ്ട്‌. അതനുസരിച്ച്‌  പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ  ചര്‍ച്ച ചെയ്‌താണ് ഉദ്ഘാടകനെ നിശ്ചയിക്കേണ്ടത്‌. മാത്രമല്ല  കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നതേ ഉള്ളൂ. പൂര്‍ത്തിയായ ശേഷം  വിവിധ പദ്ധതികളോടൊപ്പം വിപുലമായ രീതിയില്‍ ഉദ്ഘാടനം ചെയ്യാന്‍  ഭരണസമിതി തീരുമാനിച്ചതാണ്. അതിനുള്ള ആലോചനാ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ്‌ എംപിയുടെയും വാർഡ്‌ മെമ്പറുടേയും നാടകം.  മെമ്പർ സ്വന്തം നിലയിൽ നോട്ടീസ്‌ അച്ചടിച്ചിരുന്നു. അതില്‍ വൈസ് പ്രസിഡന്റിനെയാണ് അധ്യക്ഷയായി വച്ചിട്ടുള്ളത്.  എന്നാൽ തിങ്കളാഴ്ച രാവിലെ നാട്ടുകാര്‍ പറഞ്ഞാണ് പഞ്ചായത്ത്‌ പ്രസിഡന്റും വൈസ് പ്രസിഡന്റും വിവരം അറിയുന്നത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് എംപിയോട്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഫോൺവഴി ആവശ്യപ്പെട്ടെങ്കിലും അത്‌ മുഖവിലയ്ക്കെടുക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top