22 August Thursday

കേന്ദ്ര ബജറ്റ‌് വെറും കണക്കിലെ കളി ഡോ. കെ പി കണ്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

ചിന്താ പുസ്തകോത്സവത്തോടനുബന്ധിച്ച് പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ ഡോ. കെ പി കണ്ണൻ സംസാരിക്കുന്നു

തിരുവനന്തപുരം
പാളയം സെൻട്രൽ ലൈബ്രറിയിൽ വായന പക്ഷാചരണം ചിന്ത പുസ‌്തകോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ബജറ്റിനെ ക്കുറിച്ച‌് പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. സിഡിഎസ‌് മുൻ ഡയറക്ടറും സാമ്പത്തിക വിദഗ‌്ധനുമായ ഡോ. കെ പി കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ എൻ ഗംഗാധരൻ അധ്യക്ഷനായി. കണക്കുകളിലെ കളി മാത്രമായി കേന്ദ്ര ബജറ്റ‌് ചുരുങ്ങിയതായി ഡോ. കെ പി കണ്ണൻ പറഞ്ഞു. ബജറ്റ‌് തയ്യാറാക്കുന്നതിന‌് ഉപയോഗിച്ചിട്ടുള്ള വിവരങ്ങൾ വസ‌്തുതാപരമല്ല. കഴിഞ്ഞ ബജറ്റിലെ കണക്കുകൾ അതേപടി ഇത്തവണയും ഉപയോഗിക്കുകയായിരുന്നു.
 
സിഎജി വസ‌്തുതാപരമായ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. ഇവ ഉപയോഗിക്കാൻ കേന്ദ്ര ധനമന്ത്രി തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവും 4.5 ശതമാനം വളർച്ചാനിരക്കാണ‌് മുന്നോട്ടുവയ‌്ക്കുന്നത‌്. അത‌് ഏഴു ശതമാനമാക്കിയാണ‌് കേന്ദ്ര ബജറ്റ‌് തയ്യാറാക്കിയതെന്നും ഡോ. കെ പി കണ്ണൻ പറഞ്ഞു. ബെഫി സംസ്ഥാന വൈസ‌് പ്രസിഡന്റ‌് ജോസ‌് ടി മാത്യു, അനിൽകുമാർ, ജോസഫൈൻ, ബിന്ദു എന്നിവർ സംസാരിച്ചു. ചിന്ത ജനറൽ മാനേജർ കെ ശിവകുമാർ സ്വാഗതവും രാധാകൃഷ‌്ണൻ ചെറുവല്ലി നന്ദിയും  പറഞ്ഞു. പുസ‌്തകോത്സവം ഒമ്പതുവരെ തുടരും.
പ്രധാന വാർത്തകൾ
 Top