11 September Wednesday

പരിസ്ഥിതി ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

വർക്കല 

കവലയൂർ സ്കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാ​ഗമായി എൻഎസ്എസ് വിദ്യാർഥികൾ ശേഖരിച്ച മാമ്പഴ തൈ നടലും വർക്കല ക്ലസ്റ്റർതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി നിർവഹിച്ചു. കവലയൂർ സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ ശേഖരിച്ച മാമ്പഴ തൈകൾ സ്കൂൾ പരിസരത്തും എൻഎസ്എസിന്റെ ദത്ത് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലെ വീടുകളിലും  വിതരണം ചെയ്തു.

മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ നഹാസ് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് പി സുരേഷ് കുമാർ അധ്യക്ഷനായി. വി സുധീർ, എംഎസ് സുധീർ, എസ്  ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ, രാജേഷ് കുമാർ, അലക്സാണ്ടർ, ഷംനാദ്, ഷൈജു, എൻഎസ്എസ് വളന്റിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

മണമ്പൂർ ഗവ.യുപി സ്കൂളിന്റെ പരിപാടി നീറുവിള മുക്കിൽ നടന്നു. "ഈ തണലിൽ ഇത്തിരി നേരം" എന്ന പരിപാടി ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം വൃക്ഷത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് എ നഹാസ് ഉദ്ഘാടനം ചെയ്തു. വാർഡംഗം നിമ്മി അനിരുദ്ധൻ പരിസ്ഥിതി സന്ദേശം നൽകി. സിഐ രാജൻ, വി തുളസീധരൻ പിള്ള, പ്രീത എലിസബത്ത്, എസ് സൗമില, എസ് നിഷ എന്നിവർ സംസാരിച്ചു. 

ഇടവ എംആർഎംകെഎംഎം എച്ച്എസ്എസിൽ പരിസ്ഥിതി ദിനാഘോഷം ഹെഡ്മിസ്ട്രസ് എംഎസ് വിദ്യ ഉദ്ഘാടനം ചെയ്തു. സീഡ് പേനകളുടെ വിതരണം, വാഴയ്ക്ക് ഒരു കൂട്ട് പദ്ധതി , മധുര വനം, പോസ്റ്റർ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. കുട്ടികൾ പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ഗാനവും പ്രസംഗവും നടത്തി. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്, എസ്പിസി, ജെആർസി, പരിസ്ഥിതി ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമോദ്, ലിജ, സുജിത്ത്, സുനിത എന്നിവർ സംസാരിച്ചു. 

കല്ലമ്പലം കെടിസിടി ജാമിഅ സ്വലാഹിയ്യ അറബിക് കോളേജിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കെടിസിടി പ്രസിഡന്റ് ഇ ഫസിലുദീൻ, ജാമിഅ സ്വലാഹിയ്യ പ്രിൻസിപ്പൽ ഓണമ്പിള്ളി അബ്ദുസത്താർ ബാഖവിയും ചേർന്ന് ഫല വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് കൺവീനർ നവാസ്, ജനറൽ സെക്രട്ടറി എഎംഎ റഹീം, കോളേജ് വൈസ് പ്രിൻസിപ്പൽ റഫീഖ് മന്നാനി, ട്രസ്റ്റ് മെമ്പർമാരായ ഷെഫീർ, നവാസ്, അബ്ദു റഷീദ്, ഷെഫീഖ്, മുനീർ മൗലവി, കോളേജ് അധ്യാപകരായ അസീം അൽഖാസിമി, നൗഫൽ ബാഖവി കായംകുളം എന്നിവരും കോളേജ് വിദ്യാർഥികളും പങ്കെടുത്തു.

ചിറയിൻകീഴ് 

കർഷകസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂരിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കർഷക സംഘം ഏരിയ സെക്രട്ടറി സി ദേവരാജൻ  ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, തിനവിള സുഭാഷ്, നൗഷാദ് എന്നിവർ സംസാരിച്ചു.

ചിറയിൻകീഴ് ​ഗവ. യുപിഎസിൽ നടന്ന ലോക പരിസ്ഥിതിദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി മുരളി  ഉദ്ഘാടനംചെയ്തു. സുരേഷ്കുമാർ അധ്യക്ഷനായി. മുൻ എച്ച്എം ഡി സുചിത്രൻ, ജയപ്രകാശ് എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. എച്ച്എം നൗഷാദ്, റീന, ചിത്ര, ഷൈജു എന്നിവർ സംസാരിച്ചു.

മിൽക്കോ ഡെയറിയിൽ നടന്ന പരിസ്ഥിതി ദിനാചരണം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷീല ഉദ്ഘാടനംചെയ്തു. പഞ്ചമം സുരേഷ് അധ്യക്ഷനായി.

നെടുമങ്ങാട്

ലോക പരിസ്ഥിതി ദിനം നെടുമങ്ങാട് മേഖലയിൽ വൃക്ഷത്തൈ നട്ട്‌ ആചരിച്ചു. കർഷകസംഘം യൂണിറ്റ്, മേഖല ഏരിയ കേന്ദ്രങ്ങളിൽ ഔഷധ, ഫലവൃക്ഷത്തൈകൾ നട്ടു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ആർ ജയദേവൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് പി ജി പ്രേമചന്ദ്രൻ, ഏരിയ സെക്രട്ടറി എം എസ് പ്രദീപ്, ജില്ലാ കമ്മിറ്റിയംഗം കെ ഗീതാകുമാരി, ഏരിയ കമ്മിറ്റി അംഗങ്ങളായ കൃഷ്‌ണകുമാർ, മണികണ്ഠൻ, ശ്രീകുമാർ, ഗിരീഷ് ബി നായർ, കൗൺസിലർ ശ്യാമള എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ ദിനാചാരണം ജില്ലാ കമ്മിറ്റി അംഗം എസ് കവിരാജ് ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് സെക്രട്ടറി കെ ആർ രഞ്ജിത്കൃഷ്‌ണ, ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ നിഷാദ്, ഷെമീൻ, വീണു, സുനാജ്, അബിനാഷ് അസീസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top