28 May Thursday

13000 ഐസൊലേഷൻ കിടക്കകൾ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
തിരുവനന്തപുരം
കോവിഡ്–--19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധ ഇടങ്ങളിലായി 13000 ഐസൊലേഷൻ കിടക്കകൾ ഒരുക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 29 ഉം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50ഉം നെയ്യാറ്റിൻകര ജിഎച്ചിൽ ഒമ്പതും നെടുമങ്ങാട് എട്ടും പേരൂർക്കടയിൽ 10ഉം എസ്എടിയിൽ 10 ഉം കിടക്കകളാണ്‌ സജ്ജമാക്കിയത്‌. 
 
എസ്‌യുടി റോയൽ ആശുപത്രിയിൽ 145ഉം വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ 350 ഉം കിടക്കകളുണ്ട്. ചിറയിൻകീഴ് താലൂക്കിലെ ഓഡിറ്റോറിയങ്ങളിൽ 2200 ഉം അടിമലത്തുറയിൽ ആയിരവും കിടക്കകൾ തയ്യാറാക്കാൻ സൗകര്യമുണ്ട്. ജില്ലയിലെ വിവിധ ഹോസ്റ്റലുകളിൽ 4000 കിടക്കകളും ലഭ്യമാണ്. തഹസിൽദാർമാരിൽനിന്ന്‌ ലഭിച്ച വിവരമനുസരിച്ച്  കാട്ടാക്കടയിലും ചിറയിൻകീഴും നൂറു വീതവും നെടുമങ്ങാട് 532 ഉം വർക്കലയിൽ 532ഉം നെയ്യാറ്റിൻകരയിൽ 431 ഉം കിടക്കകൾ ലഭ്യമാണ്. ഇവാനിയോസ് ഹോസ്റ്റലുകളിൽ 1866 കിടക്കയും മറ്റ് ഹോസ്റ്റലുകളിൽ 2433 കിടക്കകളും ഐസൊലേഷൻ ആവശ്യങ്ങൾക്കായി ലഭ്യമാണ്. ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജ് ആശുപത്രിയും കോവിഡ് ആശുപത്രികളായി പരിവർത്തനം ചെയ്താൽ കിടക്കകളുടെ എണ്ണം ആയിരമായി ഉയർത്താം. 
നിംസ്, കാരക്കോണം ആശുപത്രികൾ 75 കിടക്ക വീതം നൽകാമെന്ന് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top