28 May Thursday

തിരുവനന്തപുരത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ റൂട്ട്‌മാപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
പോത്തൻകോട്‌ സ്വദേശി
മാർച്ച്‌ 22 പുലർച്ചെ 2.30: എഐ 968 വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ. ഭാര്യയുടെ രണ്ടു സഹോദരന്മാർക്കൊപ്പം ടാക്‌സിയിൽ (ഡ്രൈവറെ തിരിച്ചറിഞ്ഞു) വീട്ടിലേക്ക്‌.
22 മുതൽ 30 വരെ: വീട്ടിൽ നിരീക്ഷണത്തിൽ (സന്ദർശകർ ഇല്ല).
30: ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തി സാമ്പിൾ നൽകി തിരികെ വീട്ടിലേക്ക്‌.
30 മുതൽ ഏപ്രിൽ 1 വരെ: വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ
ഏപ്രിൽ 1: ഫലം പോസിറ്റീവായതോടെ മെഡിക്കൽ കോളേജ്‌ ഐസൊലേഷൻ വാർഡിൽ.
തിരുവല്ലം സ്വദേശി
മാർച്ച്‌ 21: ഐഎക്‌സ്‌ 540 വിമാനത്തിൽ ദുബായിൽനിന്ന്‌ തിരുവനന്തപുരത്ത്‌. ടാക്‌സിയിൽ (തിരിച്ചറിഞ്ഞു) വീട്ടിലേക്ക്‌.
21 മുതൽ 28 വരെ: വീട്ടിൽ കർശന നിരീക്ഷണത്തിൽ
28: നേരിയ ലക്ഷണങ്ങളെത്തുടർന്ന്‌ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്കും തിരികെ വീട്ടിലേക്കും.
28 മുതൽ 31 വരെ: വീട്ടിൽ കർശന നിരീക്ഷണത്തിൽ.
31: ആംബുലൻസിൽ വീണ്ടും ജനറൽ ആശുപത്രിയിൽ. സ്രവം ശേഖരിച്ച്‌ അഡ്‌മിറ്റ്‌ ചെയ്‌തു.
ഏപ്രിൽ 2: ഫലം പോസിറ്റീവായതോടെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക്‌.
മണക്കാട്‌ കല്ലാട്ടുമുക്ക്‌ സ്വദേശി
മാർച്ച്‌ 22: പുലർച്ചെ 4.30ന്‌: ഐഎക്‌സ്‌ 540 വിമാനത്തിൽ ദുബായിൽനിന്ന്‌ തിരുവനന്തപുരത്ത്‌. സ്വകാര്യകാറിൽ മകനും സുഹൃത്തിനുമൊപ്പം വീട്ടിലേക്ക്‌.
22 മുതൽ 30 വരെ: വീട്ടിൽ കർശന നിരീക്ഷണത്തിൽ
30ന്‌: ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ. സ്രവം ശേഖരിച്ച്‌ അഡ്‌മിറ്റ്‌ ചെയ്‌തു. 
ഏപ്രിൽ ഒന്ന്‌: ഫലം പോസിറ്റീവായതോടെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക്‌.
പ്രധാന വാർത്തകൾ
 Top