26 May Tuesday

സമൂഹ അടുക്കള പൂട്ടാൻ കാഞ്ഞിരംകുളം പഞ്ചായത്ത്‌; അനുവദിക്കില്ലെന്ന്‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
കോവളം
കാഞ്ഞിരംകുളം പഞ്ചായത്തിൽ സമൂഹ അടുക്കള അവസാനിപ്പിക്കാൻ കോൺഗ്രസ്‌ ഭരണസമിതി. കാഞ്ഞിരംകുളം സർവീസ് സഹകരണ ബാങ്ക് അടക്കം എൽഡിഎഫ് പ്രവർത്തകർ വേണ്ടുവോളം സഹായങ്ങൾ എത്തിച്ചിട്ടും കോൺഗ്രസ് നയിക്കുന്ന കാഞ്ഞിരംകുളം പഞ്ചായത്ത് ഭരണസമിതി സമൂഹ അടുക്കള നിർത്താൻ തീരുമാനിച്ചതായാണ് അറിയുന്നത്. ഇടതുപക്ഷ സർക്കാരിനെ കരിതേച്ചു കാണിക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിൽ.
 
 പഞ്ചായത്ത് തനത്‌ഫണ്ട് അടക്കം വിനിയോഗിച്ച് അർഹരായ എല്ലാപേർക്കും ഭക്ഷണം എത്തിക്കണമെന്ന സർക്കാർ തീരുമാനം നിലനില്ക്കുന്നതിനിടയിലാണ് ഈ തീരുമാനം. കോൺഗ്രസുകാരെ ഉൾപ്പെടുത്തി കുടുംബശ്രീ ഏജൻസി വഴി  ഭക്ഷണമുണ്ടാക്കി പൊതിക്കൊന്നിന്‌ 25 രൂപയ്‌ക്ക് വില്ക്കാനുള്ള തീരുമാനമാണ് പഞ്ചായത്ത്‌ എടുത്തിരിക്കുന്നത്‌. നൽകിക്കൊണ്ടിരുന്ന ഭക്ഷണത്തിൽ ഓരോ വാർഡിലും വിവേചനം കാണിച്ചിരുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു. 
 
സമൂഹ അടുക്കള നിർത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. അവശതയനുഭവിക്കുന്ന നിർധനരായ നിരവധിപേർ ഇതോടെ  പട്ടിണിയിയിലാണ്. എൽഡിഎഫ്‌ സർക്കാരിനെ കരിതേച്ചു കാണിക്കാനുള്ള പഞ്ചായത്തിന്റെ നടപടിക്കെതിരെ സിപിഐ എം കാഞ്ഞിരംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ മധു ശക്തമായി പ്രതിഷേധിച്ചു. സമൂഹ അടുക്കള അവസാനിപ്പിക്കുന്നത്‌ അനുവദിക്കാനാകില്ലെന്നും എന്തുവിലകൊടുത്തും നാടൊന്നാകെ അടുക്കള നിലനിർത്താൻ രംഗത്തിറങ്ങുമെന്നും കെ മധു പറഞ്ഞു.
പ്രധാന വാർത്തകൾ
 Top