Deshabhimani

അന്വേഷണം 
ക്രൈംബ്രാഞ്ചിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 12:22 AM | 0 min read

 
തിരുവനന്തപുരം
ബിജെപി നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന്‌ കൈമാറി. ഫോർട്ട്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത 131, മെഡിക്കൽ കോളേജ്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത 15, മ്യൂസിയം പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത മൂന്ന്‌ കേസുമാണ്‌ കൈമാറിയത്‌. 149 കേസിലായി 11.41 കോടിയുടെ തട്ടിപ്പാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നത്‌. 
ബിജെപി മുൻ സംസ്ഥാന വക്‌താവായ എം എസ്‌ കുമാർ പ്രസിഡന്റായിരുന്ന ബാങ്കിൽ 42 കോടിയോളം രൂപയുടെ തട്ടിപ്പ്‌ നടന്നതായാണ്‌ നിക്ഷേപകരുടെ പരാതി. എം എസ്‌ കുമാർ ഉൾപ്പെടെ മുൻ ഭരണസമിതിയിലെ 12 പേരെ പ്രതികളാക്കി പൊലീസ്‌ കേസെടുത്തിരുന്നു. സഹകരണവകുപ്പിന്റെ പരിശോധനയിൽ 32 കോടിയോളം രൂപയുടെ ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. പൊലീസ്‌ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. 
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരികെ നൽകുന്നില്ലെന്ന്‌ പരാതി ഉയർന്നതോടെയാണ്‌ വമ്പൻ തട്ടിപ്പ്‌ പുറത്തറിയുന്നത്‌. പ്രസിഡന്റായിരുന്ന എം എസ്‌ കുമാറിനെ നിക്ഷേപകർ തടഞ്ഞുവയ്‌ക്കുകയും ചെയ്‌തു. ആർഎസ്‌എസ്‌–- ബിജെപി അംഗങ്ങളാണ്‌ ബാങ്ക്‌ ഭരണസമിതിയിലുണ്ടായിരുന്നത്‌. നിക്ഷേപകരിൽ ഭൂരിഭാഗവും ബിജെപിക്കാർതന്നെ.
ക്രമക്കേട്‌ കണ്ടെത്തിയതോടെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം ഏർപ്പെടുത്തി. ഇതിനിടയിൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ്‌ നടത്താൻ സഹകരണ ഇലക്‌ഷൻ കമീഷൻ നിർദേശിച്ചിട്ടുണ്ട്‌. പുതിയ ഭരണസമിതിയിലും എം എസ്‌ കുമാറിന്റെ ആളുകൾതന്നെ എത്തുമെന്നാണ്‌ നിക്ഷേപകരുടെ ആരോപണം.


deshabhimani section

Related News

0 comments
Sort by

Home