06 February Monday

ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കഴക്കൂട്ടം 
ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സിഐടിയു)  ജില്ലാ സമ്മേളനം  സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ വി ജയപ്രകാശ്  ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എസ് ശിവദത്ത് അധ്യക്ഷനായി. 
കർഷകരേയും തൊഴിലാളികളേയും ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിന്റെ  നയങ്ങൾ പിൻവലിക്കുക, വൈദ്യുതി മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, വൻകിട കെട്ടിട നിർമാതാക്കളും കുത്തക സംരംഭകരും തൊഴിൽ നിഷേധിക്കുന്ന നയം ഉപേക്ഷിക്കുക, വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. 
ജില്ലാ സെക്രട്ടറി പി രാജു പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി കെ അരവിന്ദാക്ഷൻ, സെക്രട്ടറി കെ വി ബാലകൃഷ്ണൻ, പെരുന്താന്നി വിജയൻ, കെ എസ് രാധാകൃഷ്ണൻ നായർ, ടി എസ് സജികുമാർ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ : എസ് ശിവദത്ത് (പ്രസിഡന്റ്‌), പി രാജു, സി രാജൻ (വൈസ് പ്രസിഡന്റുമാർ),
 എ രാധാകൃഷ്ണൻ നായർ (സെക്രട്ടറി), ടി എസ് സജികുമാർ, എസ് സതീഷ് കുമാർ, (ജോയിന്റ്‌ സെക്രട്ടറിമാർ) ബി ബി സാബുരാജ് (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top