24 January Friday
ഇന്ത്യ–-വിൻഡീസ്‌ ട്വന്റി–-20

നാളെ എത്തും കോഹ്‌ലിയും കൂട്ടരും

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ഇന്ത്യ‐ വിൻഡീസ്‌ മത്സരത്തിനായി സജ്ജമായ കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയം

 
തിരുവനന്തപുരം
കാര്യവട്ടം ഗ്രീൻഫീൽഡിൽ ട്വന്റി–-20 കാർണിവൽ ഒരുക്കാൻ ഇന്ത്യ–-വെസ്റ്റിൻഡീസ്‌ ടീമുകൾ ശനിയാഴ്‌ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. ഞായറാഴ്‌ച വൈകിട്ട്‌ ഏഴിന്‌ ഗ്രീൽഫീഡ്‌ സ്‌റ്റേഡിയത്തിലാണ്‌ കളി.
 ഹൈദരാബാദിൽനിന്ന്‌ ഒരേ വിമാനത്തിലാണ്‌ ടീമുകൾ വന്നിറങ്ങുക. വൈകിട്ട്‌ 5.30ന്‌ എത്തും. നേരെ ഹോട്ടലിലേക്ക്‌.  പരിശീലനമുണ്ടാകില്ല. മൂന്ന്‌ കളിയുള്ള സീരീസിലെ ആദ്യ കളി വെള്ളിയാഴ്‌ച ഹൈദരാബാദിലാണ്‌.  ജയിക്കുന്നവർക്ക്‌ പരമ്പരയിൽ മുൻതൂക്കം നേടാം. ഇരുടീമുകൾക്കും നിർണായകമാണ്‌ ഗ്രീൻഫീൽഡിലെ രണ്ടാമത്തെ കളി.
 ടീമിൽ കാര്യമായ അഴിച്ചുപണി ഉണ്ടാകില്ലെന്ന്‌ നായകൻ വിരാട്‌ കോഹ്‌ലി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ആദ്യ കളിയിൽ മലയാളി സഞ്‌ജു  സാംസണ്‌ ഇടം കിട്ടാനിടയില്ല. സ്വന്തം തട്ടകമായ കാര്യവട്ടത്തെങ്കിലും സഞ്‌ജുവിന്‌ അവസരം ലഭിക്കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ. ലോകേഷ്‌ രാഹുലും രോഹിത്‌ ശർമയുമാണ്‌ ഓപ്പണിങ്‌ ജോഡികൾ. ആദ്യ കളിയിൽ രാഹുൽ നിറം മങ്ങിയാൽ കാര്യവട്ടത്ത്‌ സഞ്‌ജു ഇറങ്ങാനുള്ള സാധ്യത കൂടും.  ഋഷഭ്‌ പന്തിന്‌ സഞ്‌ജു പകരക്കാരനാകാനുള്ള സാധ്യത വിരളമാണ്‌. നിലവിലെ മധ്യനിരയിൽ മാറ്റം വരുത്താനും സാധ്യതയില്ല. എന്നാൽ, ഹോം ഗ്രൗണ്ട്‌, ഗ്രീൻഫീൽഡിൽ ഉൾപ്പെടെ മുൻകളികളിലെ തകർപ്പൻ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ സഞ്‌ജുവിന്‌ അവസരം കിട്ടുമെന്നുതന്നെയാണ്‌ ആരാധകരുടെ വിശ്വാസവും പ്രതീക്ഷയും.
പ്രധാന വാർത്തകൾ
 Top