27 November Sunday

പുതുശ്ശേരിമുക്കിൽ 4 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർകൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
കിളിമാനൂർ
 പുതുശ്ശേരിമുക്കിൽ നാല്‌ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർകൂടി അറസ്റ്റിൽ. കല്ലമ്പലം കോട്ടറക്കോണം എസ്എസ് മൻസിലിൽ സുലൈമാൻ (56), കോട്ടാമല റഷീദാ മൻസിലിൽ അബ്ദുൽ റഷീദ് (51), കൊന്നൂരിൽ ഹാഫിസ് മൻസിലിൽ റിയാസ് (സവാദ് - 42), തോട്ടയ്ക്കാട് ദാറുൽ ഫലാഹിൽ സുബൈർ (47) എന്നിവരെയാണ് വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കേസിലുൾപ്പെട്ട 2 പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 
സംഘടനയുടെ കല്ലമ്പലം ഏരിയ പ്രസിഡന്റ് ഈരാണിമുക്ക് മുഹ്സിനാ മൻസിലിൽ അബ്ദുൽ സലീം (44), കല്ലമ്പലം പുതുശ്ശേരിമുക്ക് നസീറാ മൻസിലിൽ നസീം (38) എന്നിവരാണ് നേരത്തെ പിടിയിലായത്. 
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ  പുതുശ്ശേരിമുക്കിൽ സ്ഥാപിച്ച പതാക പ്രവർത്തകർ നീക്കം ചെയ്യുന്നതിനിടയിൽ മുദ്രാവാക്യം മുഴക്കിയ കേസിലാണ് അറസ്റ്റ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top