02 June Tuesday

പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019
നേമം 
കെഎസ്ആർടിസി പാപ്പനംകോട് ഡിപ്പോയ്ക്കുള്ളില്‍ ട്രാന്‍സ്‌ഫോര്‍മർ തീ പിടിച്ച് സമീപ മരങ്ങളില്‍ പടര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദ്യോഗസ്ഥര്‍ വിവരമറിയിച്ച്‌ കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 
ചെങ്കല്‍ചൂളയില്‍ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റെത്തി. ഇതിനുമുമ്പ് തന്നെ കെഎസ്ആർടിസി വര്‍ക് ഷോപ്പിലെ ജീവനക്കാര്‍ തീ കെടുത്തിയിരുന്നു. നേമം പൊലീസും സ്ഥലത്തെത്തിയിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top