13 September Friday

അനിൽകുമാറിന്‌ സഹപ്രവർത്തകരുടെ അന്ത്യാഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

പൊലീസ് ആസ്ഥാനത്ത് എത്തിച്ച അനിൽകുമാറിന്റെ മൃതദേഹത്തിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് അന്ത്യാഭിവാദ്യം നൽകുന്നു

തിരുവനന്തപുരം
പുഴയിൽ മുങ്ങിമരിച്ച ഗ്രേഡ്‌ എസ്‌ഐ അനിൽകുമാറിന്‌ സഹപ്രവർത്തകരുടെ അന്ത്യാഞ്ജലി. പൊലീസ്‌ ആസ്ഥാനത്തും നന്ദാവനം എആർ ക്യാമ്പിലുമായി നൂറുകണക്കിന്‌ പൊലീസുദ്യോഗസ്ഥർ ആദരാഞ്ജലിയർപ്പിച്ചു. തിങ്കൾ രാവിലെ മെഡി. കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം എആർ ക്യാമ്പിലെത്തിച്ചു. ഇന്റലിജൻസ്‌ മേധാവി മനോജ്‌ എബ്രഹാം, സിറ്റി പൊലീസ്‌ മേധാവി ജി സ്പർജൻകുമാർ, ഡിസിപിമാരായ പി നിതിൻരാജ്‌,  അജിത്‌മോഹൻ, മുൻ ഡിജിപി ബി സന്ധ്യ, പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജയകുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. 
പൊലീസ്‌ ആസ്ഥാനത്ത്‌ സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌, ഐജി ഹർഷിത അട്ടല്ലൂരി, ഡിഐജി സതീഷ്‌ ബിനോ, എഐജി ആർ വിശ്വനാഥ്‌, എസ്‌പി പദംസിങ്‌ തുടങ്ങിയവരും അന്ത്യാഭിവാദ്യം അർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top