26 September Saturday

മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റിയപ്പോൾ

തിരുവനന്തപുരം
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് പുതിയ മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബിൽ പ്രവർത്തനം ആരംഭിച്ചു. അത്യാഹിത വിഭാഗത്തിന് എതിർവശത്തുള്ള ബ്ലഡ് ബാങ്ക് സമുച്ചയത്തിലാണ് ഇതുവരെ ലാബ് പ്രവർത്തിച്ചിരുന്നത്‌.  വിവിധ പരിശോധനാ ഉപകരണങ്ങളുടെയും കംപ്യൂട്ടറുകളുടെയുമിടയിൽ ജീവനക്കാർക്ക്‌ നിന്നു തിരിയാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. കോവിഡ് പരിശോധനകളുടെ തിരക്കും വിശ്രമരഹിതമായ ജോലിയും മൈക്രോബയോളജി ലാബിനെ  പ്രതിസന്ധിയിലാക്കിയ അവസ്ഥയിലാണ് പുതിയ കെട്ടിടം പ്രവർത്തനസജ്ജമായത്. കെട്ടിടത്തിന്റെ ഒരു നില മുഴുവനായി മൈക്രോബയോളജി ലാബിനാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top