09 August Tuesday

മികച്ച കാർഷിക വായ്പാ സംഘമായി ബാലരാമപുരം സഹകരണ ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

 നേമം

സഹകരണ സംഘങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അവാർഡിൽ മികച്ച പ്രാഥമിക കാർഷിക വായ്പാ സഹകരണ ബാങ്കായി ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു.
നിയമപ്രകാരമുള്ള കരുതലുകൾ സൂക്ഷിക്കുക, പലിശ മിച്ചത്തിൽനിന്നു ശമ്പളച്ചെലവ് നിർവഹിക്കുക, ലാഭക്ഷമത, കാർഷിക മേഖലയിൽ നടത്തുന്ന ഇടപെടലുകൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം നൽകിയത്.
പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ നടന്ന സഹകാരികളുടെ യോഗത്തിൽ അവാർഡ് കമ്മിറ്റി അംഗം പ്രൊഫ. വി എൻ മുരളി അവാർഡ് പ്രഖ്യാപനം നടത്തി. വി കെ പ്രശാന്ത് എംഎൽഎ യോഗം ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ അധ്യക്ഷനായി. "മെച്ചപ്പെട്ട ലോകസൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം’ എന്ന ഈ വർഷത്തെ അന്തർദേശീയ സഹകരണ ദിന സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പുരസ്കാരം ഊർജമാകുമെന്ന് ബാങ്ക് പ്രസിഡന്റ് എ പ്രതാപചന്ദ്രനും ബാങ്ക് സെക്രട്ടറി എ ജാഫർ ഖാനും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top