18 June Friday

തലസ്ഥാനത്ത് ഉറവിടമറിയാതെ 51 രോഗികൾ; 20315 പേർ നിരീക്ഷണത്തിൽ

സ്വന്തം ലേഖികUpdated: Monday Jul 6, 2020
തിരുവനന്തപുരം > ഉറവിടമറിയാത്ത കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്നതോടെ തലസ്ഥാനത്ത്‌ സ്ഥിതി അതീവഗുരുതരം. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച 27 പേരിൽ എട്ടുവയസ്സുകാരിയടക്കം 11 പേരുടെ ഉറവിടം വ്യക്തമല്ല.  രണ്ടുപേർ ആരോഗ്യപ്രവർത്തകരാണ്‌. ഇതോടെ ഉറവിടമറിയാത്ത രോഗികൾ 51 ആയി. 10 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌. അഞ്ചുപേർ വിദേശത്തുനിന്ന്‌ എത്തിയവരാണ്‌. 11 പേർക്ക്‌ രോഗമുക്തിയുണ്ട്‌. ജില്ലയിലെ ആകെ രോഗികൾ 126 ആയി. രോഗഉറവിടം അറിയാത്ത 11 പേരിൽ രണ്ടുപേർ കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ പണിയെടുത്തിരുന്നതിനാൽ അവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ്‌ പ്രാഥമിക നിഗമനം. 
ഉറവിടമില്ലാത്ത രോഗികൾ
മണക്കാട്‌ കൊഞ്ചിറവിള സ്വദേശിനി (8), പേട്ട സ്വദേശിനി (42), വഞ്ചിയൂർ സ്വദേശി (62), മണക്കാട്‌ സ്വദേശി (29), ചെമ്പഴന്തി സ്വദേശിനി (29), കമലേശ്വരം സ്വദേശി (29),  മണക്കാട് സ്വദേശിനി (22), ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി (70), പൂന്തുറ സ്വദേശി (36), വള്ളക്കടവ് സ്വദേശി (65), പുല്ലുവിള സ്വദേശി (42), മണക്കാട് സ്വദേശി (51). 
സമ്പർക്കംവഴി 
മുട്ടത്തറ സ്വദേശി (39), മണക്കാട് സ്വദേശിനി (28 ), പൂന്തുറ സ്വദേശിനി (14), പൂന്തുറ സ്വദേശിനി (39), ഉച്ചക്കട സ്വദേശി (12), ഉച്ചക്കട സ്വദേശി രണ്ടു വയസ്സുകാരൻ. മുട്ടത്തറ സ്വദേശി (29),  പൂന്തുറ സ്വദേശിനി (18), പൂന്തുറ സ്വദേശി (15). മുട്ടത്തറ സ്വദേശി (46).
രണ്ട്‌ ആരോഗ്യപ്രവർത്തകർക്കും 
ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായ മണക്കാട് സ്വദേശിനിയും(22) നേഴ്‌സായ ചെമ്പഴന്തി സ്വദേശിനി (29) യുമാണ്‌ ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ. 
വിദേശത്തുനിന്ന്‌ വന്നവർ
ഒമാനിൽ നിന്നെത്തിയ മണമ്പൂർ കുളമുട്ടം സ്വദേശി (60), കുവൈത്തിൽ നിന്നെത്തിയ അമ്പൂരി സ്വദേശി (47), ഇയാളുടെ ഒരുവയസ്സുള്ള മകൻ, ഏഴുവയസ്സുള്ള മകൾ, യുഎഇയിൽ നിന്നെത്തിയ മൂങ്ങുമ്മൂട് ഒറ്റൂർ സ്വദേശി (29).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top