19 August Monday

മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വർണമാല കവർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

സിസിടിവിയിൽ പതിഞ്ഞ മാല മോഷ്ടാവിന്റെ ചിത്രം

തിരുവനന്തപുരം
വെള്ളം ചോദിച്ചെത്തിയ സ്ത്രീ കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വർണമാല കവർന്നു. ഉള്ളൂർ ഗാർഡൻസ് ഹൗസ് നമ്പർ 33-ൽ ലീലയുടെ (60) സ്വർണമാലയാണ് 55 വയസ്സ‌്  തോന്നിക്കുന്ന സ്ത്രീ കവർന്നത്. പകൽ 11.30നാണ് സംഭവം. വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.
 
സ്ത്രീക്ക‌് വൃദ്ധ വെള്ളവും ഭക്ഷണവും നൽകി. വീട്ടിൽ മറ്റാരും ഇല്ലെന്നു മനസ്സിലാക്കിയതോടെ സ്ത്രീ കൈയിൽ കരുതിയിരുന്ന മുളകുപൊടി കണ്ണിൻ വിതറിയശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വീട്ടമ്മ ഉടൻ മാലയിൽ പിടിച്ചതിനാൽ മാല പൊട്ടി പകുതി ഭാഗം കൈയിൽ കിട്ടി. 
 
ഒരു പവനോളം വരുന്ന ബാക്കി മാലയുമായി സ്ത്രീ ഓടി മറഞ്ഞു. റോഡിലിറങ്ങി ഇവർ ഓടുന്ന ദൃശ്യം സമീപത്തുണ്ടായിരുന്ന സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് എസ്ഐ ആർ എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നു. സിസിടിവിയിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇതേ രൂപത്തിലുള്ള തമിഴ് സംസാരി ക്കുന്ന സ്ത്രീ ജോലി അന്വേഷിച്ചുനടക്കുന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. 
പ്രധാന വാർത്തകൾ
 Top