26 August Monday

സ്വർണക്കവർച്ച: അന്വേഷണം മധുരയിലും

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019
തിരുവനന്തപുരം
വ്യാപാരിയിൽനിന്ന‌് സ്വർണം തട്ടിയ കേസിൽ പൊലീസ‌് അന്വേഷണം മധുരയിലേക്കും. പ്രതികൾ മധുരയിലേക്ക‌് കടന്നതായി സൂചന ലഭിച്ചതിനാലാണ‌് രണ്ട‌് സംഘമായി പൊലീസ‌് മധുരയിൽ എത്തിയത‌്. ആലപ്പുഴ, തൃശൂർ, കോഴിക്കോട‌് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട‌്. മുട്ടത്തറ സ്വദേശിയും ജ്വല്ലറി ഉടമയുമായ ബിജുവിൽനിന്നാണ‌് ഒന്നര കിലോ സ്വർണം കാറിലെത്തിയ സംഘം തട്ടിയത‌്. 
 
 കോട്ടയം സ്വദേശിയുടെ കാറിലാണ‌് സംഘമെത്തിയത‌്. ഈ കാർ കോട്ടയം സ്വദേശി 25,000 രൂപയ‌്ക്ക‌് വാടകയ‌്ക്ക‌് നൽകിയതാണ‌്. ഇവ ആലപ്പുഴ, കോഴിക്കോട‌് എന്നിവിടങ്ങളിൽ ഓടിയിട്ടുണ്ട‌്. ഈ കാർ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച‌് മറ്റൊരു കാറിലാണ‌് സംഘം തുടർന്ന‌് യാത്ര ചെയ‌്തത‌്. 
 
സംഭവം നടന്നശേഷം സംശയമുള്ള നിരവധിപേരെ പൊലീസ‌് ചോദ്യം ചെയ‌്തിരുന്നു. ഇതിറിഞ്ഞ‌് ചിലർ നാടുവിട്ടിട്ടുണ്ട‌്. ഇവരെക്കുറിച്ചും പൊലീസ‌് അന്വേഷിക്കുന്നുണ്ട‌്.
പ്രധാന വാർത്തകൾ
 Top