16 November Saturday

കര്‍ക്കടക വാവ‌്: ഒരുക്കങ്ങൾ വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019
തിരുവനന്തപുരം
കർക്കടക വാവിനോടനുബന്ധിച്ച് തിരുവല്ലം പരശുരാമക്ഷേത്രത്തിലും ശംഖുംമുഖത്തും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി. മേയർ വി കെ പ്രശാന്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഓടകളുടെ ശുചീകരണം, തെരുവുവിളക്കുകളുടെ മെയിന്റനൻസ്, ആറുകളുടെ ശുചീകരണം, പമ്പ് ഹൗസിന്റെ പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവ സമയബന്ധിതമായി  പൂർത്തിയാക്കാൻ മേയർ നിർദേശിച്ചു. ക്ഷേത്ര പരിസരത്തുള്ള റോഡുകൾ റിപ്പയർ ചെയ്യുന്നതിന് ദേവസ്വം ബോർഡിന് നിർദേശം നൽകി. 
പരശുരാമക്ഷേത്ര പരിസരത്തെ എല്ലാ തെരുവ‌് വിളക്കുകളും പ്രകാശിപ്പിക്കും. കത്താത്ത വിളക്കുകളുടെ പട്ടിക വൈദ്യുതി ബോർഡിന‌് നൽകും. 
 
ശംഖുംമുഖം കടപ്പുറം, തിരുവല്ലം ക്ഷേത്രം എന്നിവിടങ്ങളിലെ ബലിതർപ്പണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം ചേരും. ശംഖുംമുഖത്ത് വസ്ത്രം മാറാനുള്ള സംവിധാനവും നഗരസഭയുടെ മൊബൈൽ ടോയിലറ്റ് സംവിധാനവും ഒരുക്കും. ശംഖുംമുഖത്ത് മണ്ഡപത്തിന് ചുറ്റുമുള്ള ലൈറ്റുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിന് ഡിടിപിസിക്ക‌് കത്ത് നൽകും.
പ്രധാന വാർത്തകൾ
 Top