20 August Tuesday

വാഹന പരിശോധനയ‌്ക്കിടെ മോഷ്ടാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019
തി രു വ ന ന്തപുരം 
വാഹന മോഷണക്കേസിൽ രണ്ടു പ്രതികളെ ഫോർട്ട് പൊലീസ് അറസ്റ്റുചെയ്തു. മുട്ടത്തറ സ്വദേശികളായ അജീഷ് (22), ശരത്ത് (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്.  വാഹന പരിശോധനയ്ക്കിടെ പിടിച്ചപ്പോൾ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന്ചോദ്യം ചെയ്തപ്പോഴാണ് വാഹനം മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്.
 
 ജൂൺ 30ന് വൈകിട്ട് നാലരയോടെ  മുട്ടത്തറയിൽനിന്നാണ‌് സുസുക്കി ആക്സസ് എന്ന വാഹനം പ്രതികൾ മോഷ്ടിച്ചത‌്. തുടർന്ന് വ്യാജ നമ്പർ ഒട്ടിച്ച് ഇവർ  ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഏഴിന് പവർ ഹൗസിൽ  പരിശോധനയ‌്ക്കായി പൊലീസ് പിടിച്ചു. ഇവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നു. 
തുടർന്നു നടന്ന അന്വേഷണത്തിൽ വണ്ടി നമ്പർ വ്യാജമാണെന്ന് തെളിഞ്ഞു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ മോഷണം തെളിഞ്ഞു.  പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
പ്രധാന വാർത്തകൾ
 Top