24 August Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019
വിളപ്പിൽ 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജ്യോതിഷ് (29) അറസ്റ്റിൽ . യൂത്ത്കോൺഗ്രസ് വെള്ളനാട് മണ്ഡലം കമ്മിറ്റിയംഗമാണ് വെള്ളനാട് ചാങ്ങ ചാരുപാറ പുത്തൻവീട്ടിൽ ജ്യോതിഷ്.  
 
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ജ്യോതിഷിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 
പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ പ്രചാരണത്തിന് സജീവമായി ഇയാളുണ്ടായിരുന്നു. പ്രതിയെ ശനിയാഴ‌്ച കോടതിയിൽ ഹാജരാക്കും .
പ്രധാന വാർത്തകൾ
 Top